/uploads/news/news_സെക്രട്ടറിയേറ്റിൽ_ആയുർവേദദിന_പരിപാടികൾ_ന..._1700110692_4747.jpg
Health

സെക്രട്ടറിയേറ്റിൽ ആയുർവേദദിന പരിപാടികൾ നടത്തി


തിരുവനന്തപുരം: എട്ടാമത് ആയുർവേദദിന പരിപാടികളുടെ ഭാഗമായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടത്തിയ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, ബോധവൽകരണ ക്ലാസ്സ് തുടങ്ങിയവയുടെ ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗ്ലാഡി ഹാൽവിൻ നിർവഹിച്ചു.

മാനസിക സമ്മർദ്ദം എങ്ങനെ കുറയ്ക്കാമെന്നത് സംബന്ധിച്ച് സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ ബോധവൽകരണം നടത്തി. അസ്ഥി സാന്ദ്രതാ നിർണ്ണയം, ജനറൽ, ആയുർവേദ കോസ്മെറ്റോളജി, സ്തന രോഗ നിർണ്ണയം, ജീവിത ശൈലീ രോഗ നിർണ്ണയം, മർമ്മ, രക്ത പരിശോധന, ബോഡി മാസ്സ് ഇൻഡക്സ് പരിശോധന  തുടങ്ങിയവ നടത്തി.

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷൈജു കെ എസ്, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി.ശിവ കുമാരി, പൊതുഭരണ വകുപ്പ് അഡീഷനൽ സെക്രട്ടറി ജി.ഹരികുമാർ, ഫാർമസിസ്റ്റ് സുബാഷ് മണി എന്നിവർ പങ്കെടുത്തു. ഡോ.പ്രിൻസ് അലക്സ്, ഡോ. അശ്വതി, ഡോ. ശ്രീദേവി, ഡോ. ടിൻ്റു, ഡോ. കാർത്തിക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

സെക്രട്ടറിയേറ്റിൽ ആയുർവേദദിന പരിപാടികൾ നടത്തി

0 Comments

Leave a comment