കോട്ടയം: കുർബാനയ്ക്കിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇന്ന് രാവിലെ ഏഴുമണിക്ക് കുർബാനയ്ക്കിടെയായിരുന്നു സംഭവം. ആനക്കല്ല് നെല്ലിക്കുന്നേൽ അഡ്വ. പോൾ ജോസഫിന്റെ മകൻ മിലൻ പോൾ (16) ആണ് മരിച്ചത്.
വിശുദ്ധ കുർബാനയ്ക്കിടെ പെട്ടെന്ന് മിലൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച മിലൻ. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആനക്കല്ല് സെന്റ് ആൻറണീസ് ദേവാലയത്തിൽ ഇന്ന് രാവിലെ ഏഴു മണിക്ക് കുർബാനയ്ക്കിടെയായിരുന്നു സംഭവം. ആനക്കല്ല് നെല്ലിക്കുന്നേൽ അഡ്വ. പോൾ ജോസഫിന്റെ മകൻ മിലൻ പോൾ (16) ആണ് മരിച്ചത്.





0 Comments