കഴക്കൂട്ടം: റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷം വീട്ടിൽ കൃഷ്ണമ്മ (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ കാട്ടുകുളത്തിനടുത്താണ് അപകടം. കൃഷ്ണമ്മ മഴയത്ത് കുട പിടിച്ച് പാളം മുറിച്ചു കടക്കുന്നതിനിടയിൽ ഇരുഭാഗത്തു നിന്നും ട്രെയിൻ വന്നിരുന്നു. മഴയത്ത് കുട പിടിച്ചിരുന്നിരുന്നതിനാൽ ട്രെയിൻ വരുന്നത് കൃഷ്ണമ്മക്ക് കാണാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ട്രെയിൻ തട്ടി തൽക്ഷണം മരിയ്ക്കുകയായിരുന്നു. ലോക്കോ പൈലറ്റ് കഴക്കൂട്ടം സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: മണിച്ചി,സിന്ധു. മരുമക്കൾ: സതീശൻ, കുട്ടപ്പൻ
മഴയത്ത് കുട പിടിച്ചിരുന്നിരുന്നതിനാൽ ട്രെയിൻ വരുന്നത് കൃഷ്ണമ്മക്ക് കാണാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ട്രെയിൻ തട്ടി തൽക്ഷണം മരിയ്ക്കുകയായിരുന്നു.





0 Comments