/uploads/news/news_ക്ഷേത്രത്തില്‍_നിവേദ്യം_തയ്യാറാക്കുന്നതി..._1728638384_7385.jpg
HOMAGE

ക്ഷേത്രത്തില്‍ നിവേദ്യം തയ്യാറാക്കുന്നതിനിടെ തീപ്പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു


തിരുവനന്തപുരം: ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്ന് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ ആയിരുന്ന മേൽശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതിക്ഷേത്ര മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) യാണ് മരിച്ചത്. ഒക്ടോബർ ഒന്നിന് വൈകീട്ട് 6.15-നായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ക്ഷേത്രത്തിൽ നിവേദ്യം തയ്യാറാക്കുന്ന സിലിണ്ടറിൽനിന്നാണ് പാചകവാതകം ചോർന്നത്. 

നിവേദ്യം പാകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. നിവേദ്യം പാകം ചെയ്യാൻ വെച്ച ശേഷം മേൽശാന്തി തിടപ്പള്ളിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നു. കുറച്ച് കഴിഞ്ഞ് തിരിച്ച് കയറുന്നതിനിടെയാണ് പാചകവാതകം ചോർന്ന് പൊട്ടിത്തെറിയുണ്ടായത്. തിരികെ കയറുമ്പോൾ മേൽശാന്തിയുടെ കൈയിൽ വിളക്കുണ്ടായിരുന്നു. ഇതുമായി തിടപ്പള്ളിയിലേക്ക് കയറുന്നതിനിടെയാണ് തീപടർന്ന് പൊട്ടിത്തെറിച്ചത്. തിടപ്പള്ളിയിൽ ​ഗ്യാസ് ഉപയോ​ഗിച്ചാണ് സ്ഥിരമായി പാകം ചെയ്തിരുന്നത്. 

വാതക ചോർച്ച മേൽശാന്തിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ​ഗ്യാസിന്റെ മണം വരുന്നതായി ക്ഷേത്രത്തിൽ ആ സമയം ഉണ്ടായിരുന്നവർ മേൽശാന്തിയെ അറിയിക്കുകയായിരുന്നു. ഇത് പരിശോധിക്കാനാണ് മേൽശാന്തി തിടപ്പള്ളിയിലേക്ക് പോയത്. തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയിൽ മേൽശാന്തിക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. ജയകുമാരൻ നമ്പൂതിരിയുടെ ഭാര്യ: ഉമാദേവി, മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.

കിളിമാനൂർ പുതിയകാവ് ഭഗവതിക്ഷേത്ര മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) യാണ് മരിച്ചത്.

0 Comments

Leave a comment