T
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്തു. ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ നൽകുന്ന കാലിത്തീറ്റയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം സി.വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ.പി സത്യ കുമാർ അധ്യക്ഷനായി.
അഡ്മിനിസ്ട്രേറ്റർമാരായ അനീഷ്.ജെ.ആർ ഗംഗാധരൻ നായർ സെക്രട്ടറിമാരായ മുൻ ഗ്രാമപഞ്ചായത്ത് അംഗം ബി.മണികണ്ഠൻ, ജനതാ ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ അലക്സ് റോയി, എസ് മിഥുൻ, ഡി.ഓമന, ജെ.മണിയൻ, നിർമ്മല തുടങ്ങിയവർ പങ്കെടുത്തു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സബ്സിഡി നിരക്കിൽ കാലിത്തീറ്റവിതരണം ചെയ്തു





0 Comments