/uploads/news/news_ഭിന്നശേഷിക്കാർക്കായി_ഗോപിനാഥ്_മുതുകാടിന്..._1667236214_8069.jpg
INAUGURATION

ഭിന്നശേഷിക്കാർക്കായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നാളെ (ചൊവ്വ) മുതൽ ഡിജിറ്റൽ ചാനൽ


കഴക്കൂട്ടം: കേരളപ്പിറവി ദിനമായ നാളെ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ഡി.എ.സി ഗ്ലോബൽ എന്ന പേരിൽ ഡിജിറ്റൽ ചാനൽ ആരംഭിക്കുന്നു. ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനും അവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി വിഭാവനം ചെയ്തിരിക്കുന്ന ചാനലിൽ ഭിന്നശേഷി വിഭാഗത്തിന്റെ വാർത്തകളും വിശേഷങ്ങളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

നാളെ വൈകുന്നേരം 4 മണിക്ക് കഴക്കൂട്ടം ഡിഫറന്റ് ആർട്ട് സെന്ററിൽ നടക്കുന്ന ചടങ്ങിൽ ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ചാനലിന്റെ ലോഞ്ചിംഗ് കർമ്മം നിർവഹിക്കും. കൂടാതെ ചലച്ചിത്രതാരം നവ്യ നായർ ഡി.എ.സി ഗ്ലോബൽ ചാനലിന്റെ ലോഗോ പ്രകാശനം ചെയ്യും. ആദ്യമായാണ് ഭിന്നശേഷി വിഭാഗക്കാർക്ക് മാത്രമായി ഒരു ഡിജിറ്റൽ ചാനൽ ഒരുങ്ങുന്നത്. പ്രാരംഭ ഘട്ടത്തിൽ യൂട്യൂബ് വഴിയാണ് സംപ്രേക്ഷണം. ഭിന്നശേഷിക്കാരുടേയും അവരുടെ ഉന്നമനത്തിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി നിരവധി വ്യത്യസ്തതയാർന്ന പരിപാടികൾ ഡി.എ.സി ഗ്ലോബൽ സംപ്രേക്ഷണം ചെയ്യും.

നാളെ വൈകുന്നേരം 4 മണിക്ക് കഴക്കൂട്ടം ഡിഫറന്റ് ആർട്ട് സെന്ററിൽ നടക്കുന്ന ചടങ്ങിൽ ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ചാനലിന്റെ ലോഞ്ചിംഗ് കർമ്മവും ചലച്ചിത്രതാരം നവ്യ നായർ ഡി.എ.സി ഗ്ലോബൽ ചാനലിന്റെ ലോഗോ പ്രകാശനം നിർവഹിക്കും.

0 Comments

Leave a comment