കാട്ടാക്കട: തേനും വയമ്പും സംഗീത കൂട്ടായ്മയുടെ നാലാം വാർഷികം നടന്നു. ചാരുപാറ, മാർത്തോമ്മ വയോജന മന്ദിരത്തിൽ നടന്ന പരിപാടി ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മാനസിക സമ്മർദ്ധങ്ങളെ അതിജീവിക്കാൻ സംഗീതത്തിന് കഴിയുമെന്നും ഈ കൂട്ടായ്മ ദീർഘകാലം മുന്നോട്ട് പോകട്ടെയെന്നും ഐ.ബി സതീഷ് എം.എൽ.എ പറഞ്ഞു. ആർ.എൽ.വി രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. തന്നെയും കുടുംബത്തേയും അപമാനിക്കാനുള്ള ശ്രമം സമൂഹമാധ്യമത്തിലൂടെ ഇപ്പോഴും തുടരുകയാണെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു.
വർണവിവേചനത്തിന് ഇപ്പോഴും അറുതിയായിട്ടില്ലെന്നും ആർ.എൽ.വി രാമകൃഷ്ണൻ വ്യക്തമാക്കി. ചീഫ് അഡ്മിൻ ഷിബു മാനുവേൽ, ദാസ് കാട്ടാക്കട കവി അഖിലൻ ചെറുകോട്, മാർത്തോമ്മ വയോജന മന്ദിരം സൂപ്രണ്ട് രാജേഷ് മാത്യു, സിനിമ സീരിയൽ ആർട്ടിസ്റ്റ് വിനോദ് വാഴിച്ചൽ, ഫ്ളവേഴ്‌സ് കോമഡി താരം ഷിബു മംഗലയ്ക്കൽ, ഡോക്ടർ ഷിബു, പാലേലി ലയൺസ് ക്ളബ്ബ് ട്രഷറർ സന്തോഷ് ഉണ്ണി, ഗ്രൂപ്പ് അഡ്‌മിൻ കവിത തുടങ്ങിയവർ
തന്നേയും കുടുംബത്തേയും അപമാനിക്കാനുള്ള ശ്രമം സമൂഹമാധ്യമത്തിലൂടെ ഇപ്പോഴും തുടരുകയാണെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു





0 Comments