/uploads/news/news_സ്റ്റേറ്റ്_എക്സ്_സർവ്വീസസ്_ലീഗ്_പാപ്പനംക..._1734910210_7374.jpg
INAUGURATION

സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പാപ്പനംകോട് ബ്രാഞ്ചിന്റെ 25-ാം വാർഷിക പൊതു യോഗം നടന്നു


 

പാപ്പനംകോട്, തിരുവനന്തപുരം: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പാപ്പനംകോട് ബ്രാഞ്ചിന്റെ 25-ാം വാർഷിക പൊതു യോഗം നടന്നു. മോലാംങ്കോട് എസ്.എൻ.ഡി.പി ഹാളിൽ വെച്ച് നടന്ന ചടങ്ങ് മുൻ കെ.പി.സി.സി പ്രസിഡൻ്റും എം.പിയുമായിരുന്ന കെ.മുരളിധരൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പാപ്പനംകോട് ബ്രാഞ്ച് പ്രസിഡൻ്റ് കരുമം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ശാന്തിവിള പത്മകുമാർ സ്വാഗതം പറഞ്ഞു.

തുടർന്ന് പ്രശസ്ത സാഹിത്യകാരൻ നീല പദ്മനാഭൻ എഴുതിയ മുഖങ്ങൾ മുഖാമുഖങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചു. 

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ നായർ, പ്രശസ്ത ചരിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാർ ഇടിച്ചക്കപ്ലാമൂട് മെമ്പർ എം.സെയ്ദലി, കേരളകൗമുദി ലേഖകൻ പാറശ്ശാല സതീഷ്കുമാർ, ആചാര്യ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌ ലക്ഷ്മണൻ.കെ, പ്രശസ്ത സിനിമാ സംവിധായകൻ രഘു നാഥ് തുടങ്ങിയ മുഖ്യ അതിഥികളെ ആദരിച്ചു.

എക്സ് സർവീസസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ അജികുമാർ, താലൂക്ക് പ്രസിഡന്റ്‌ ബി. പരമേശ്വരൻ നായർ, ഗണേഷ് ബാബു, ഗുണശേഖരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രശസ്ത സാഹിത്യകാരൻ നീല പദ്മനാഭൻ എഴുതിയ മുഖങ്ങൾ മുഖാമുഖങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചു

0 Comments

Leave a comment