/uploads/news/news_കടൽ_കടന്നെത്തിയ_ചിത്ര_പ്രദർശനം_ശ്രദ്ധേയമ..._1690111976_8856.jpg
Interesting news

കടൽ കടന്നെത്തിയ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു


തിരുവനന്തപുരം: ഇത് ​ഗൗരി എസ്.നായർ,... പ്രായം 15,... എന്നാൽ ഈ പ്രായത്തേക്കാൾ കവിഞ്ഞ പ്രതിഭയാണ് ​ഗൗരിയുടെ ചിത്രങ്ങൾക്ക്. അതു കൊണ്ട് തന്നെയാണ് കടലുകൾ താണ്ടി തന്റെ ചിത്രം പ്രദർശിപ്പിക്കാനായി ​ഗൗരി തലസ്ഥാനത്തെത്തിയത്.

അമേരിക്കയിൽ നോർത്ത് കരോലിനയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗൗരി. ചെറുപ്പം മുതലേ വരകളുമായി ചങ്ങാത്തം കൂടിയ ഗൗരി അവിടത്തെ നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ
കരസ്ഥമാക്കിയിട്ടുണ്ട്. അഞ്ചാം വയസിൽ സാമാന്യം നല്ലൊരു സെൽഫ് പോട്രെയ്റ് വരച്ചു മാതാപിതാക്കളെ വിസ്മയിപ്പിച്ച ഗൗരി, താരതമ്യേന ബുദ്ധിമുട്ടാർന്ന കൊളാജുകൾ (collage) വരക്കുന്നതിലേക്കാണ് ആദ്യകാലങ്ങളിൽ താല്പര്യം ചെലുത്തിയിരുന്നത്. വരകളുടെ കൃത്യതക്കൊപ്പം ആശയങ്ങൾ  തിരഞ്ഞെടുക്കുന്നതിലും ഗൗരി ശ്രദ്ധാലുവാണ്. 

ജീവിതത്തിലെ നന്മ തിന്മകളുടെ സംതുലിതം സൂചിപ്പിക്കുന്ന Ying and Yang’, മനുഷ്യ മനസിന്റെ തേങ്ങലുകളും, ഒറ്റപ്പെടലും, ചിതറിയ ചിന്തകളും ചിത്രീകരിക്കുന്ന  ‘The Raven’, കോവിഡു കാലത്തെ മുഖങ്ങൾ വ്യതിരിക്തമല്ലാത്ത എണ്ണമറ്റ മരണങ്ങളെ പ്രതിനിധീകരിക്കുന്ന ‘2020’ എന്നിവ ഇവയിൽ ചിലതാണ്. ഇതിൽ Ying and Yang  ഹൈ പോയിന്റ് യൂണിവേഴ്സിറ്റി ഉയർന്നു വരുന്ന 50 യുവകലാകാരന്മാരുടെ പ്രദർശനത്തിലേക്കു തിരഞ്ഞെടുത്തു. ‘The
Raven’ ആകട്ടെ NCASA മത്സരത്തിൽ രണ്ടാം സ്ഥാനം  നേടുകയും ഐറെഡിൽ  സ്റ്റേറ്റ്സ് വിൽ സ്കൂളുകളുടെ (iredell statesville schools) സൂപ്രണ്ടിന്റെ ശേഖരത്തിൽ ഉൾപ്പെടുത്തി വിവിധ വിദ്യാഭാസ സ്ഥാപനങ്ങളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രദശനത്തിന് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

അമേരിക്കയിലെ പ്രാദേശിക ഭരണകർതൃത്വത്തിൽ വിദ്യാർത്ഥികളുടെ സേവനം നൽകുന്ന Teen Advisory
Board (TAB) മൂറെസ്‌വിൽ പബ്ലിക് ലൈബ്രറി, mooresville youth council തുടങ്ങിയവയിലെ സ്ഥിര സാന്നിധ്യമാണ് ഗൗരി. പൊതുനന്മക്കു വിദ്യാർത്ഥികളെ മുതൽകൂട്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഈ
സമിതികളുടെ ലക്‌ഷ്യം. മറ്റു പ്രവർത്തനങ്ങൾക്കൊപ്പം തന്റെ കലാപരമായ ആശയങ്ങളും ഈ
സമിതികൾ മുഖാന്തരം ​ഗൗരി പ്രാവർത്തികമാക്കാറുണ്ട്. പ്രാദേശിക ആഘോഷങ്ങൾക്കനുസരിച്ചു പൊതുഇടങ്ങളിലും, പാർക്കുകളിലും കലാസൃഷ്ടികൾ വഴി മനോഹരമാക്കുക, സ്കൂളുകളിലെ പോലീസ് ഔട്ട്പോസ്റ്റുകൾ ഉദ്യോഗസ്ഥരുമായി സഹകരിച്ചു വ്യത്യസ്തങ്ങളായ ഡിസൈനുകളാൽ വിദ്യാർഥികൾക്കു കൂടുതൽ ആകർഷകമായ അന്തരീക്ഷം ഒരുക്കുക, തിരഞ്ഞെടുക്കപ്പെടുന്ന
ഡിസൈനുകൾ ആലേഖനം ചെയ്യുക തുടങ്ങിയവ ഈ പ്രവർത്തനങ്ങളിൽപെടുന്നു.

ഗൗരിയുടെ കലാപരമായ  കഴിവുകൾ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ  വഹിച്ച പങ്കും നിസ്തുലമാണ്. അധ്യാപകനായ  രവീന്ദ്രൻ പുത്തൂർ ഗൗരിയെ കോണ്ടംപററി ആർട്ടിന്റെ നൂതന സാങ്കേതികതകളിൽ
പരിശീലിപ്പിക്കുന്നു. ജോർജ് ഫെർണാണ്ടസിന്റെ ഓയിൽ പെയിന്റിംഗിന്റെ ശിക്ഷണവും ഗൗരിയ്ക്ക് കൂടുതൽ സഹായകമാണ്. തിരുവനന്തപുരത്തെ പ്രദർശനത്തിന്റെ തുടർച്ചയായി അമേരിക്കയിലും ഈ ചിത്രങ്ങളുടെ പ്രദർശനങ്ങൾ നടത്താൻ ഗൗരിക്ക് ഉദ്ദേശമുണ്ട്.

തിരുവനന്തപുരം വൈലോപ്പിള്ളി ഭവനിൽ ആരംഭിച്ച ചിത്ര പ്രദർശനം സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ജി ​ഗോപകുമാർ ഉദ്ഘാടനം ചെയ്തു.   പ്രശസ്ഥ കലാകാരന്മാരായ പ്രൊഫ. കാട്ടൂർ നാരായണ പിള്ള, ബി.ഡി ദത്തൻ, ശബ്ന ശശിധരൻ, നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാർ, പ്രദീപ്‌ പുത്തൂർ, ബൈജു ദേവ്, ഗോപിദാസ് എന്നിവരും പങ്കെടുത്തു. ജൂലൈ 26 ന് പ്രദർശനം അവസാനിക്കും.

അമേരിക്കയിൽ നോർത്ത് കരോലിനയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗൗരി. ചെറുപ്പം മുതലേ വരകളുമായി ചങ്ങാത്തം കൂടിയ ഗൗരി അവിടത്തെ നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

0 Comments

Leave a comment