/uploads/news/news_ഉമ്മൻചാണ്ടിയുടെ_ഓർമ്മകൾ_കോർത്തിണക്കി_പെര..._1690110603_799.jpg
NEWS

ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ കോർത്തിണക്കി പെരുമാതുറ ജംഗ്ഷനിൽ അനുശോചനയോഗം സംഘടിപ്പിച്ചു


പെരുമാതുറ : ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി   ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ കോർത്തിണക്കി പെരുമാതുറ ജംഗ്ഷനിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് കെ.ആർ .അഭയൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ പെരുമാതുറ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ്, ജില്ലാ പഞ്ചായത്ത് അംഗം ആർ .സുഭാഷ് ,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .മുരളി, എൻസിപി നേതാവ് ആർ .ഷാജി,മുസ്ലീംലീഗ് നേതാവ് ജസീം,കോൺഗ്രസ്സ് നേതാക്കളായ ബി.എസ്.അനൂപ്, ജെ.ശശി, ജയന്തികൃഷ്ണ, അൻസാർ,രാജേഷ് ബി നായർ, ജോഷി ഭായി,അബ്ദുൽ ജബ്ബാർ, കിഴുവിലം ബിജു, കിഴുവിലം രാധാകൃഷ്ണൻ ,അൻസിൽ അൻസാരി,പുതുക്കരി പ്രസന്നൻ, അശോകൻ, ബൈജു, നാസ്ഖാനെന്നിവർ സംസാരിച്ചു

ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ കോർത്തിണക്കി പെരുമാതുറ ജംഗ്ഷനിൽ അനുശോചനയോഗം സംഘടിപ്പിച്ചു

0 Comments

Leave a comment