/uploads/news/news_പുതുക്കുറിച്ചി_ഫെറോനയുടെ_നേതൃത്വത്തിൽ_മു..._1690099609_2773.jpg
NEWS

പുതുക്കുറിച്ചി ഫെറോനയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.


പെരുമാതുറ : മത്സ്യബന്ധന വള്ളങ്ങളുടെ അപകടം തുടർക്കഥയാകുമ്പോഴും മരണങ്ങൾ സംഭവിക്കുമ്പോഴും സർക്കാർ മത്സ്യതൊഴിലാളികളുടെ സുരക്ഷ ഉറപ്പകാതെ പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുതലപ്പൊഴിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ലത്തീൻ അതീരൂപതക്ക് കീഴിൽ പുതുക്കുറിച്ചി ഫെറോന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പള്ളിത്തുറ മുതൽ പുതുക്കുറിച്ചി വരെയുള്ള എല്ലാ ഇടവകകളിലെയും പാരിഷ് കൗൺസിൽ അംഗങ്ങളായ 100 ഓളം വരുന്ന പ്രവർത്തകർ പ്രതിഷേധ കൂട്ടായ്മയിൽ പങ്ക് ചേർന്നു. താഴംപള്ളി ഭാഗത്ത് നിന്നും ആരംഭിച്ച പ്രതിഷേധ റാലി മുതലപ്പൊഴി പുലിമുട്ടിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ പുതുക്കുറിച്ചി ഫെറോന വികാരി ജെറാൾഡ് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. മുതലപ്പൊഴിയിലെ അപകടത്തിൽ മരണപ്പെട്ടു പോയവർക്കായി പ്രർത്ഥനയും നടത്തി. തുമ്പ ഇടവകയിൽ നിന്നും ഫ്രീസ്ക്ക, പുതുക്കുറിച്ചി ഇടവകയിൽ നിന്നും അലക്സാണ്ടർ എന്നിവർ സംസാരിച്ചു

പുതുക്കുറിച്ചി ഫെറോനയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

0 Comments

Leave a comment