/uploads/news/news_ആര്യനാട്_ഡിപ്പോയിൽ_നിന്നും_പൊൻമുടിയിലെക്..._1735317402_4452.jpg
Interesting news

ആര്യനാട് ഡിപ്പോയിൽ നിന്നും പൊൻമുടിയിലെക്കൊരു വിനോദയാത്ര


നെടുമങ്ങാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പൊൻമുടിയിലേയ്ക്കുള്ള ആദ്യ സർവ്വീസ് ആരംഭിച്ചതോടെ ബഡ്ജറ്റ് ടൂറിസത്തിന് ആര്യനാട് ഡിപ്പോയും തുടക്കം കുറിച്ചു. മലയോര മേഖലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കണ്ടറിയാനും അവധി ദിനങ്ങൾ കുടുംബ സമേതം ആനന്ദകരമാക്കാനും കെ.എസ്.ആർ.ടി.സിയുടെ പുതിയ സംവിധാനം സഹായകരമാകുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ വി.ആർ.പ്രഭു പറഞ്ഞു. 

സമുദ്ര നിരപ്പിൽ നിന്നും 3,600 അടി ഉയരത്തിലാണ് പഞ്ചിമ ഘട്ടത്തിലെ മലനിരയായ പൊൻമുടി സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഭൂരിഭാഗം ദിവസവും ഇവിടെ തണുത്ത കാറ്റും, മഞ്ഞുമാണ് ആര്യനാട് നിന്നും പൊൻമുടിയിലേയ്ക്ക് 350 രൂപയാണ് നിരക്ക്. പരുത്തിപ്പള്ളി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും കുടുംബാംഗങ്ങളുമുൾപ്പെടെ 30 പേരാണ് കന്നിയാത്രയിലുണ്ടായിരുന്നത്.

മല ദൈവങ്ങൾ പൊന്ന് സൂക്ഷിയ്ക്കുന്ന മലയായത് കൊണ്ടാണ് പൊൻമുടിയെന്ന പേര് ലഭിച്ചതെന്ന് ആദിവാസികളായ കാണിക്കാർ പറയുന്നു. ഐ.സി.ബിനു, എ.ഒ.അംബാലിക, ദയാനന്ദൻ, സെയ്യദ് കുഞ്ഞ് ദിനേഷ് കുമാർ എന്നിവർ ആദ്യ ട്രിപ്പിന് ആശംസകൾ നേർന്നു.

വർഷത്തിൽ ഭൂരിഭാഗം ദിവസവും ഇവിടെ തണുത്ത കാറ്റും, മഞ്ഞുമാണ് ആര്യനാട് നിന്നും പൊൻമുടിയിലേയ്ക്ക് 350 രൂപയാണ് നിരക്ക്

0 Comments

Leave a comment