/uploads/news/news_ഇന്ത്യൻ_ഡെന്റൽ_അസോസിയേഷൻ_സംസ്ഥാന_സമ്മേളന..._1652372624_6286.jpg
KERALA

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ കഴക്കൂട്ടത്ത് തുടങ്ങും


കഴക്കൂട്ടം: അമ്പത്തി രണ്ടാമത് കേരള സ്റ്റേറ്റ് ഡെൻ്റൽ കോൺഫ്രൻസ് 13,14,15 തീയതികളിൽ കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്പോർട്സ് ഹബിനോടനുബന്ധിച്ചുള്ള ട്രാവൻകൂർ ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ അരങ്ങേറും. ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ, (ഐ.ഡി.എ.) കേരള സ്റ്റേറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന് ഐ.ഡി.എ ആറ്റിങ്ങൽ ബ്രാഞ്ചാണ് ആതിഥേയത്വം വഹിക്കുന്നത്. 


ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് പരിപാടികളുടെ തിരശ്ശീല ഉയരും. പ്രീ   കോൺഫറൻസ് കോഴ്സുകളും, സയൻ്റിഫിക് സെഷനുകളും രാവിലെ തന്നെ ആരംഭിക്കും. വൈകിട്ട് 6 മണിക്ക് ഔദ്യോഗിക ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു നിർവഹിക്കും. ചടങ്ങിൽ എം.എൽ.എ. കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കലക്ടർ ഡോക്ടർ നവജ്യോത് ഖോസ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. 


ഐ.ഡി.എ സംസ്ഥാന പ്രസിഡണ്ട് ഡോ. ഷിബു രാജഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, സ്റ്റേറ്റ് സെക്രട്ടറി ഡോ. ദീബു ജെ മാത്യു, കോൺഫറൻസ് സെക്രട്ടറി ഡോ. സിജു എ പൗലോസ്, കോൺഫറൻസ്  ചെയർമാൻ ഡോ. സുദീപ് ശരത്ചന്ദ്രൻ, ഓർഗനൈസിങ് സെക്രട്ടറി ഡോ. അശോക് ഗോപൻ തുടങ്ങിയവർ സദസ്സിനെ അഭിസംബോധന ചെയ്യും.


ഡോക്ടർ ജേക്കബ്  സക്കറിയ മെമ്മോറിയൽ ഒറേഷനോടെ രണ്ടാം ദിവസത്തെ പരിപാടികൾ ശനി രാവിലെ 9 മണിക്ക് ആരംഭിക്കും. പ്രശസ്തനായ പ്രൊഫസർ ഡോ ജോർജ് വർഗീസ് ആണ് ഈ വർഷത്തെ പ്രഭാഷകൻ. ദന്ത ചികിത്സ രംഗത്തെ പുതിയ പ്രവണതകളെ കുറിച്ചും രീതികളെക്കുറിച്ചും അദ്ദേഹം സംസാരിക്കും. കേരളത്തിലെ ഡോക്ടർമാർക്ക് അവരുടെ അറിവുകളും കഴിവുകളും കാലാനുസൃതമായി മെച്ചപ്പെടുത്തുന്നതിന് ഈ പ്രഭാഷണം ഉപകരിക്കും. 


ശനി, ഞായർ ദിവസങ്ങളിലായി ദന്തചികിത്സയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് 200ലേറെ ശാസ്ത്ര  പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. കൂടാതെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിപുലമായ ഒരു ഡെൻറൽ എക്സിബിഷനും ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള നൂറിലേറെ ഡെൻ്റൽ ഡീലർമാർ ആധുനികമായ നിരവധി ഉപകരണങ്ങളും മെറ്റീരിയലുകളും 

ഈ വിപണന മേളയിൽ ഡോക്ടർമാർക്ക് പരിചയപ്പെടുത്തും.

ശനി, ഞായർ ദിവസങ്ങളിലായി ദന്തചികിത്സയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് 200ലേറെ ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും.

0 Comments

Leave a comment