കണ്ണൂർ: ലോകകപ്പിൻറെ ആവേശം നാടെങ്ങും അലയടിക്കവേ കണ്ണൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത് രസകരമായൊരു സംഭവമാണ്. കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ചൊവ്വാഴ്ച്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ട് പ്രദേശത്ത് ആരാധകർ പോർച്ചുഗൽ പതാക കെട്ടിയിരുന്നു. രാത്രി ഏഴ് മണിയോടെ ഒരാൾ ഈ പതാക പ്രത്യേകിച്ച് കാരണമൊന്നുംകൂടാതെ വലിച്ച് കീറി നശിപ്പിക്കുകയായിരുന്നു.
സംഭവം നേരിൽകണ്ട ചിലർ കാമറയിൽ പകർത്തി പ്രചരിപ്പിച്ചു. ഇത് കണ്ട പോർച്ചുഗൽ ആരാധകർ എത്തി യുവാവിനെ ചോദ്യം ചെയ്തു. എസ്.ഡി.പി.ഐയുടെ പതാക കീറിയതിന് നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത് എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതുകേട്ട ആരാധകരും ഞെട്ടി. യുവാവിന്റെ 'അറിവില്ലായ്മ'ക്കുമുന്നിൽ പകച്ചുനിൽക്കാനേ പാവം ആരാധകർക്ക് കഴിഞ്ഞുള്ളു. യുവാവ് പോർച്ചുഗലിൻറെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അവസാനം സംഗതി പൊലീസിന് മുന്നിലെത്തി.
ദീപക് എലങ്കാട് എന്നയാളാണ് പതാക കീറിയതെന്നും ഇയാൾ ബി.ജെ.പി പ്രവർത്തകനാണെന്നും പൊലീസ് പറയുന്നു. മദ്യലഹരിയിലായിരുന്നു ഇയാളുടെ അതിക്രമം. കീറിയ ശേഷമാണ് അത് പോർച്ചുഗൽ പതാകയായിരുന്നു എന്ന് ഇയാൾ തിരിച്ചറിയുന്നത്. തുടർന്ന് പോർച്ചുഗൽ ആരാധകരും ഇയാളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇയാൾക്കെതിരേ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തതായും പാനൂർ പോലീസ് അറിയിച്ചു.
എസ്.ഡി.പി.ഐയുടെ പതാക കീറിയതിന് നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത്? പോർച്ചുഗൽ ആരാധകരോട് കയർത്ത് ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ്





0 Comments