/uploads/news/news_കഴക്കൂട്ടം_പ്രേംകുമാർ_കേരള_ചലച്ചിത്ര_അക്..._1645250881_146.jpg
KERALA

കഴക്കൂട്ടം പ്രേംകുമാർ കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ


തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനായി നടൻ കഴക്കൂട്ടം പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വർഷ കാലയളവിലേക്കാണ് നിയമനം. ബീനാപോളിന്റെ ഒഴിവിലേക്കാണ്‌ നിയമനം.നേരത്തേ, ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. സംവിധായകൻ കമലിനു പകരമായിരുന്നു രഞ്ജിത്തിന്റെ നിയമനം. 

 

 മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്തു സജീവമായ   കഴക്കൂട്ടം പ്രേംകുമാർ മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ  നേടിയിട്ടുണ്ട്. പി.എ. ബക്കർ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലൂടെയാണു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കഴക്കൂട്ടം പ്രേംകുമാർ കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ.

0 Comments

Leave a comment