ആലപ്പുഴ: കായംകുള നഗ്നദൃശ്യ വിവാദത്തില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി. നഗ്നദൃശ്യം കണ്ട ലോക്കല്‍ കമ്മിറ്റി അംഗത്തേയും വിവാദത്തിലകപ്പെട്ട വനിതാ പാര്‍ട്ടി അംഗത്തേയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. വെള്ളിയാഴ്ച രാത്രിയില്‍ ചേര്‍ന്ന യോഗത്തിലാണ് അച്ചടക്ക നടപടി എടുത്തത്.
പാര്‍ട്ടി സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലാണ് യുവതിയുടെ നഗ്നദൃശ്യം കാണുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്. ഇയാളെ കുട്ടികളുടെ വേനല്‍തുമ്പി കലാജാഥയുടെ പുതുപ്പള്ളിയിലെ കണ്‍വീനര്‍ ആക്കിയത് സംബന്ധിച്ച് പാര്‍ട്ടിയില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കായംകുളത്തെ സിപിഎമ്മില്‍ വിവാദങ്ങള്‍ വിട്ടൊഴിഞ്ഞിരുന്നില്ല.
ഭാര്യ നല്‍കിയ ഗാര്‍ഹികപീഡന പരാതിയില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കായംകുളം ഏരിയ കമ്മിറ്റിയംഗവുമായ ബിബിന്‍ സി. ബാബുവിനെ സി.പി.എം. ആറുമാസത്തേക്കു സസ്‌പെന്‍ഡുചെയ്തിരുന്നു.
ഇതിനിടെയാണ് വീഡിയോ കോളില്‍ യുവതിയുടെ നഗ്‌നത കാണുന്ന പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ദൃശ്യം പുറത്തുവന്നത്. ഇതിനിടെ കായംകുളം ഏരിയ കമ്മിറ്റി അംഗം ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് നിയമന അറിയിപ്പ് സംബന്ധിച്ച് വാട്സാപ്പിലിട്ട സന്ദേശവും വിവാദമായിട്ടുണ്ട്. 'പരമാവധി നമ്മുടെ ഹിന്ദു ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുക' എന്ന അടിക്കുറിപ്പോടെയാണ് ഏരിയ കമ്മിറ്റി അംഗം നിയമന അറിയിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞദിവസം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു.
പാര്‍ട്ടി സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലാണ് യുവതിയുടെ നഗ്ന ദൃശ്യം കാണുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്





0 Comments