തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും വലിയ പങ്കുവഹിച്ച കുടുംബശ്രീ രൂപവൽക്കരിക്കപ്പെട്ടിട്ട് ഇന്നേക്ക് 25 വര്‍ഷം. ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ടു തുടങ്ങിയ കുടുംബശ്രീ ഇന്ന് കേരളത്തിൻ്റെ സമസ്ത മേഖലകളിലും നിറസാന്നിധ്യമായി മാറിക്കഴിഞ്ഞു. 45 ലക്ഷം സ്ത്രീകൾ കുടുംബശ്രീയിൽ അംഗങ്ങളാണ്.
സ്ത്രീകളിലൂടെ കുടുംബങ്ങളുടെയും നാടിൻ്റെയും അത്താണിയായി മാറിയ ചരിത്രവും വർത്തമാനവുമാണ് കുടുംബശ്രീ പ്രസ്ഥാനത്തിൻ്റേത്.അധികാരം ജനങ്ങളിലേക്കെന്ന മുദ്രാവാക്യവുമായി 1996 ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ചുവടുപിടിച്ചായിരുന്നു കുടുംബശ്രീയുടെ വരവ്.
കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ഇക്കാലയളവില്‍ ഈ പെണ്‍കരുത്ത് നല്‍കിയ സംഭാവന ചെറുതല്ല. കേരളം നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ പുനരുജ്ജീവനത്തിനായി ഏഴ് കോടി രൂപയാണ് കുടുംബശ്രീ നല്‍കിയത്.
കേരളത്തിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്ന കുടുംബശ്രീയില്‍ ഇന്ന് 45 ലക്ഷം അംഗങ്ങളാണുള്ളത്. വെറും 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ് വിളമ്പി മനുഷ്യന്റെ വിശപ്പകറ്റാന്‍ കുടുംബശ്രീ അടുക്കളകള്‍ ഇന്ന് നാടെങ്ങുമുണ്ട്. ചെറുകിട വ്യവസായങ്ങള്‍, കൃഷിയടക്കമുള്ള മറ്റ് ഉൽപ്പാദനമേഖലകളിലും ഇന്ന് കുടുംബശ്രീ സജീവമാണ്. ലോകത്തെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ 1998ല്‍ മലപ്പുറം ജില്ലയിലാണ് രൂപം കൊണ്ടത്. സംസ്ഥാനത്ത് നായനാര്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ. 1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. 1999 ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങി.
പൂര്‍ണമായും സംസ്ഥാന തദ്ദേശ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പുതിയ പ്രവര്‍ത്തനമേഖലകളിലേക്ക് കടക്കുകയാണ്. യുവതികള്‍ക്ക് തൊഴിലവസരങ്ങളൊരുക്കുന്ന പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് കുടുംബശ്രീ മിഷന്‍ എക്സിക്യുട്ടിവ് ഡയറക്ടര്‍ പി.ഐ ശ്രീദേവി പറഞ്ഞു.സ്ത്രീ ശാക്തീകരണത്തിന് പുതിയ മാനങ്ങള്‍ നല്‍കി പടര്‍ന്നുപന്തലിക്കുകയാണ് കുടുംബശ്രീ പ്രസ്ഥാനം.
ലോകത്തെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ 1998ല്‍ മലപ്പുറം ജില്ലയിലാണ് രൂപം കൊണ്ടത്. സംസ്ഥാനത്ത് നായനാര്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ.





0 Comments