കഴക്കൂട്ടം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന ആയിരകണക്കിന് ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് കേരള കോപ്പറേറ്റീവ് എംപ്ളോയിസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജ്വോഷ്വാ മാത്യുവും ജനറൽ സെക്രട്ടറി അശോകൻ കുറങ്ങപ്പള്ളിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വേണ്ടത്ര സംരക്ഷണം ലഭിക്കാതെ ഈ മേഖലയിൽ ധാരാളം പേർ കടകളിൽ ദിവസ പിരിവും, വീടുകളിൽ സാമുഹ്യ സുരക്ഷ പെൻഷനും വിതരണം നടത്തുന്നുണ്ട്. ആശങ്കയിലായ ജീവനക്കാർക്ക് സുരക്ഷിതത്വം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു.
കോവിഡ് 19: സഹകരണ മേഖലയിലെ ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് കേരള കോപ്പറേറ്റീവ് എംപ്ളോയിസ് ഫ്രണ്ട്





0 Comments