/uploads/news/1870-IMG-20200620-WA0015.jpg
KERALA

ഗൽവാനിലെ ചൈനയുടെ അധിനിവേശത്തിനും അക്രമത്തിനും എതിരെ ആം ആദ്മി പാർട്ടി അപലപിച്ചു


തിരുവനന്തപുരം: ഇന്ത്യ - ചൈന അതിർത്തി പ്രദേശമായ ഗൽവാനിൽ ഇന്ത്യൻ സൈന്യത്തിന് നേരെ ചൈന നടത്തിയ അക്രമത്തിനും അധിനിവേശത്തിനും എതിരെ ആം ആദ്മി പാർട്ടി അപലപിച്ചു. ചൈനയുടെ അതിക്രമത്തിനും അധിനിവേശത്തിനും എതിരെ ആം ആദ്മി പാർട്ടി രാജ്യമൊട്ടാകെ നടത്തിയ "ആക്രോഷ് പ്രദർശൻ"ൻ്റെ ഭാഗമായി തിരുവനന്തപുരത്ത് ആം ആദ്മി പാർട്ടി പ്രവർത്തകർ എ.ജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. ആം ആദ്മി പാർട്ടി ജില്ലാ കൺവീനർ മെൽവിൻ വിനോദ് മാർച്ച് ഉത്ഘാടനം ചെയ്തു. ഗൽവാനിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചു. സാമൂഹ്യ അകലം പാലിച്ചും പ്രവർത്തകരുടെ എണ്ണം കുറച്ചും മാസ്ക് ധരിച്ചും ബ്രേക്ക് ദി ചെയിൻ ചട്ടം പാലിച്ചുമാണ് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തത്. ആം ആദ്മി പ്രവർത്തകരായ വിനു.കെ, സബീർ അബ്ദുൽ റഷീദ്, രാജീവ് കുമാർ, ജോണി ജോണി, ബാബു എന്നിവർ പങ്കെടുത്തു.

ഗൽവാനിലെ ചൈനയുടെ അധിനിവേശത്തിനും അക്രമത്തിനും എതിരെ ആം ആദ്മി പാർട്ടി അപലപിച്ചു

0 Comments

Leave a comment