തലശേരിയിൽ കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ തൊഴിച്ച് തെറുപ്പിച്ച സംഭവത്തിൽ കേരളത്തിലെ പൊലീസ് പ്രതിയെ വെറുതെ വിടാനാണ് ശ്രമിച്ചത്. പിറ്റേ ദിവസം വിവാദമായപ്പോഴാണ് അയാളെ വീണ്ടും വിളിച്ചു വരുത്തിയത്. നീതിന്യായ നിർവഹണം നടത്താതെ പണക്കാർക്കും മാഫിയകൾക്കും ഒപ്പമാണ് പൊലീസ്. സി.പി.എം നേതാക്കളാണ് കേരളത്തിൽ പൊലീസിനെ നിയന്ത്രിക്കുന്നത്. പൊലീസ് അതിക്രമങ്ങൾ ഇപ്പോൾ വാർത്ത അല്ലാതായിരിക്കുകയാണ്.
എല്ലാ പൊലീസ് അതിക്രമങ്ങളും മുഖ്യമന്ത്രിക്ക് ഒറ്റപ്പെട്ട സംഭവമാണ്. നൂറുകണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. മുഖ്യമന്ത്രി ഉറങ്ങുകയും പാർട്ടി നേതാക്കൾ പൊലീസിനെ നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് അപകടകരമായ സാഹചര്യമാണ്. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് തലശേരി സംഭവം.
തലശേരി സംഭവത്തിൽ എങ്ങനെ പ്രതികരിക്കണമെന്നത് ഓരോരുത്തരുടെയും ഔചിത്യമാണ്. വിഷയങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് ആർക്കും പറയാൻ പറ്റില്ല. കുഞ്ഞിനെ ചവിട്ടിയപ്പോള്‍ നമ്മുടെ നെഞ്ചിൽ ചവിട്ടിയതു പോലെയാണ് തോന്നിയത്. ഇതിനെ ന്യായീകരിക്കാൻ വരുന്നവരോട് എന്ത് പറയാനാകും. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രിൻസിപ്പലിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് പറഞ്ഞതും പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ്. എന്നിട്ടും പൊലീസ് നോക്കി നിന്നു. പൊലീസിന് സി.പി.എം പോഷകസംഘടന നേതാക്കളെ പേടിയാണ്. പൊലീസും ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ്. സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പൊലീസ്.
കുഞ്ഞിനെ ചവിട്ടിയപ്പോള്‍ നമ്മുടെ നെഞ്ചിൽ ചവിട്ടിയതു പോലെയാണ് തോന്നിയത്. ഇതിനെ ന്യായീകരിക്കാൻ വരുന്നവരോട് എന്ത് പറയാനാകും





0 Comments