/uploads/news/news_പിരിച്ചുവിട്ട_ജീവനക്കാരുടെ_വയറ്റത്തടിച്ച..._1653652142_3818.jpg
KERALA

പിരിച്ചുവിട്ട ജീവനക്കാരുടെ വയറ്റത്തടിച്ചു സി -ആപ്റ്റിൽ പെൻഷൻ പ്രായം ഉയർത്തുന്നു


തിരുവനന്തപുരം : കേരള സർക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സി -ആപ്റ്റിൽ പെൻഷൻ പ്രായം ഉയർത്തുന്നു. തൃക്കാകര ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് പെൻഷൻ പ്രായം ഉയർത്താനുള്ള നടപടികളിലേക്കും സർക്കാർ പോകുന്നത്.

സി -ആപ്റ്റിൽ നിന്ന് ഈ വർഷവും അടുത്ത വർഷവും വിരമിക്കാൻ പോകുന്ന ഉന്നതരുടെ ബന്ധുക്കൾക്ക് വേണ്ടിയാണ് പെൻഷൻ പ്രായം ഉയർത്തുന്നത്. ഇതിൽ പല രാഷ്ട്രീയക്കാരുടെയും പാർട്ടിക്കാരുടെയും ബന്ധുകളുമുണ്ട്. ഇത് ചെയ്യുന്നത് പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ വയറ്റത്തടിച്ചാണ്. വർഷങ്ങളായിട്ടുള്ള കാത്തിരിപ്പാണ് അവർക്ക് നഷ്ടപ്പെടുന്നത്



2001-ൽ പിരിച്ചുവിടപ്പെട്ട 413 ജീവനക്കാരിൽ പലരും വയസ്സ് കഴിഞ്ഞവരും മറ്റു ജോലിയിൽ പ്രവേശിച്ചവരുമാണ്, അതിൽ തന്നെ 150 പേരിൽ താഴെ മാത്രമാണ് ഇനി ജോലിയിൽ കയറാനുള്ളത് എന്ന് പിരിച്ചുവിടപ്പെട്ട സംഘടനയുടെ ഭാരവാഹികൾ പറയുന്നു


പക്ഷെ നാളിതുവരെ 500 -ൽ പരം ഒഴിവുകൾ ഉണ്ടായിട്ടു ഓരോ കാരണങ്ങൾ പറഞ്ഞു നിയമനം നടത്താതെ നീട്ടികൊണ്ടുപോകുകയാണ്
സർക്കാർ ചെയ്യുന്നത് 
പിരിച്ചുവിടപ്പെട്ട ജീവനക്കാർ നടത്തിയ നിരന്തരമായ സമരങ്ങളുടെ ഫലമായി അന്നത്തെ സർക്കാർ ഒഴിവ് വരുന്ന മുറയ്ക്ക് ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു. പക്ഷെ ആ വാഗ്ദാനം ഇന്ന് വരെ ഒരു സർക്കാരും പാലിച്ചിട്ടില്ല.
കൂടാതെ ഹൈകോടതിയുടെ ഉത്തരവുമുണ്ട്. ഇനി ഒരു നിയമനം നടക്കുകയാണങ്കിൽ പിരിച്ചുവിടപ്പെട്ട ജീവനക്കാരെ എടുത്തിട്ടേ മറ്റൊരു നിയമനം നടത്താവു.



പലരും കൂലിവേല ചെയ്യത് കുടുംബം പോറ്റാൻ പാടുപ്പെടുന്നവരാണ്  ഇതിൽ തന്നെ വിധവകളും വികലാംഗരുമുണ്ട്
കോവിഡ് കാലത്ത് അതിരൂക്ഷമായിരുന്നു ഓരോരുത്തരുടെയും അവസ്ഥ,
കൂലിവേല ചെയ്യ്തതിൽ നിന്ന് മിച്ചം പിടിച്ചാണ് കേസിനും മറ്റും പോയിരുന്നത്
ഇന്ന് അല്ലെങ്കിൽ നാളെ ജോലി കിട്ടുമെന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്. ആ പ്രതീക്ഷയാണ്
സർക്കാർ പെൻഷൻ പ്രായം കൂട്ടുന്നതിലൂടെ അവർക്ക് നഷ്ടമാകുന്നത് 

പിരിച്ചുവിട്ട ജീവനക്കാരുടെ വയറ്റത്തടിച്ചു സി -ആപ്റ്റിൽ പെൻഷൻ പ്രായം ഉയർത്തുന്നു

0 Comments

Leave a comment