പുനലൂർ:കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിൽ നിന്നും ആരംഭിച്ച തിരുവനന്തപുരം എൻഡ് റ്റു എൻഡ് സർവീസിന് ഇന്ന് ഒരു വയസ്സ്. പുനലൂർ മുതൽ തിരുവനന്തപുരം വരെ 76 km ഒരു കുടുംബം പോലെ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാർ ഇതിലെ പ്രത്യേകതയാണ്.കോവിഡ് കാലത്തെ യാത്രയ്ക്കായി കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച എൻഡ് റ്റു എൻഡ് എന്ന ആശയത്തിൽ എത്തിച്ചത്. കാര്യക്ഷമമായ പ്രചാരണം നൽകിയതോടെ ഇന്ന് 47 പേര് സ്ഥിരമായി ഈ ബസിൽ യാത്ര ചെയ്യുന്നു. രാവിലെ 07:45 ന് പുനലൂരിൽ നിന്നും തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5:10 ന് തിരികെ പുനലൂരിലെക്കും ട്രിപ്പുകൾ നടത്തുന്നു. മറ്റ് റൂട്ടുകളിലും ഇതേ മാതൃകയിൽ സ്ഥിരം യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ എൻഡ് റ്റു എൻഡ് സർവീസുകൾ ക്രമീകരിക്കാൻ കെ.എസ്.ആർ.ടി.സി ആലോചിക്കുകയാണ് .അഞ്ചൽ വച്ച് നടന്ന ലളിതമായ ആഘോഷ പരിപാടികളിൽ പുനലൂർ എം.എൽ.എ പി.എസ് സുപാൽ കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു. യുണിറ്റധികാരികൾക്കും മറ്റ് ജീവനക്കാർക്കും എം.എൽ.എ ഉപഹാരങ്ങൾ നൽകി. യാത്രക്കാരുടെ നേതൃത്വത്തിൽ ബസ് അലങ്കരിച്ച് ആണ് ഇന്ന് സർവീസ് ആരംഭിച്ചത്....
പുനലൂർ - തിരുവനന്തപുരം എൻഡ് റ്റു എൻഡ് സർവ്വീസ് രണ്ടാം വർഷത്തിലേക്ക്......





0 Comments