/uploads/news/2618-IMG_20220103_213830.jpg
KERALA

മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ വാഹനത്തിന് ഇനി കറുപ്പിന്റെ അഴക്.


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് ഇനി കറുപ്പിന്റെ അഴക്. പുതിയതായി വാങ്ങിയ,കറുത്ത ഇന്നോവ ക്രിസ്റ്റ കാറിലാണ് ഇനി മുഖ്യമന്ത്രിയുടെ യാത്ര. സമീപകാല ചരിത്രത്തിലാദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി കറുത്ത കാർ ഉപയോഗിക്കുന്നത്.വെളുത്ത കാറിൽ ചീറിപ്പാഞ്ഞുള്ള മുഖ്യമന്ത്രിയുടെ യാത്ര ഇനി പഴയ കാഴ്ച. കറുത്ത കാറാണ് ഇനി കേരളത്തിലെ ഒന്നാം നമ്പർ വാഹനം. പുതുവർഷത്തിൽ തലസ്ഥാനത്തെത്തിയ ആദ്യ ദിവസമാണ് മുഖ്യമന്ത്രി യാത്ര പുതിയ കാറിലേക്ക് മാറ്റിയത്. മുഖ്യമന്ത്രിയുടെ കാറൊഴിച്ച് അകമ്പടി വാഹനങ്ങളെല്ലാം ഇപ്പോൾ പഴയ വെളുത്ത വണ്ടികളാണ്. വരും ദിവസങ്ങളിൽ അവയും മാറി കറുപ്പാകും. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഇതുവരെ വെള്ള വണ്ടികളാണ് ഉപയോഗിച്ചിരുന്നത്.മുഖ്യമന്ത്രിയുടെ സുരക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായി മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നൽകിയ ശുപാർശ പ്രകാരമാണ് കറുപ്പിലേക്ക് മാറാൻ തീരുമാനിച്ചതും 62.5 ലക്ഷം രൂപ മുടക്കി കറുത്ത കാറുകൾ വാങ്ങിയതും.

മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ വാഹനത്തിന് ഇനി കറുപ്പിന്റെ അഴക്.

0 Comments

Leave a comment