തിരുവനന്തപുരം: തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് സംസ്ഥാനത്ത് പൂർണ്ണം.
തിരുവനന്തപുരത്ത് സർക്കാർ ഓഫീസുകൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. ബിഎംഎസ് ഒഴികെയുള്ള ഇരുപത് സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അവശ്യ സേവനങ്ങൾ മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തമ്പാനൂരിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് വേണ്ടി പോലീസ് വാഹനങ്ങൾ സർവീസ് ഒരുക്കിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർ അടക്കം വാഹനങ്ങളുമായെത്തി ആർ.സി.സിയിലേക്കും മറ്റും എത്തുന്നവർക്ക് സഹായകമാകുന്നുണ്ട്. കെ.എസ്.ആർ.ടി.സി, ആർ.സി.സിയിലേക്ക് മാത്രമാണ് സർവീസ് നടത്തുന്നത്. ചുരുക്കം ചില ടാക്സികൾ മാത്രമാണ് സർവീസ് നടത്തുന്നത്.
ടൂറിസം മേഖലയെ സമരത്തില്‍ നിന്നും ഒഴിവാക്കുമെന്ന് സംഘടനകള്‍ പറഞ്ഞിരുന്നെങ്കിലും ആലപ്പുഴയിൽ ഹൗസ് ബോട്ടുകള്‍ അടക്കം നിശ്ചലമാണ്.
തിരുവനന്തപുരം കാട്ടാക്കടയിൽ പണിമുടക്ക് സമരമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ സമരക്കാരുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം കാട്ടാക്കടയിൽ പണിമുടക്ക് സമരമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ സമരക്കാരുമായി വാക്കേറ്റമുണ്ടായി.





0 Comments