കൊച്ചി: സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിങ് പൂർത്തിയാക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം. റേഷൻ കാർഡ് മസ്റ്ററിങ്ങിന് നവംബർ 30 വരെയാണ് സമയപരിധി നൽകിയിരിക്കുന്നത്. ഇനിയും 21 ലക്ഷം പേർ മസ്റ്ററിങ് നടത്താൻ ബാക്കിയുണ്ടെന്നാണ് കണക്കുകൾ. മസ്റ്ററിങ് നടത്താത്ത കാർഡുകളിലെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയാൻ ഭക്ഷ്യവകുപ്പ് പ്രത്യേക അന്വേഷണം നടത്തും. മൊബൈൽ ആപ്പിലൂടെ മസ്റ്ററിങ് ആരംഭിച്ചിട്ടും വലിയൊരു വിഭാഗം ആളുകൾ മസ്റ്ററിങ് ചെയ്യാൻ ബാക്കിയായതോടെയാണ് അന്വേഷണം.
റേഷൻ കടകൾ വഴിയാണ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുക. പേര്, ആധാര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ റേഷന്‍ കടക്കാരുടെ സഹായത്തോടെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരാണ് ശേഖരിച്ച് പരിശോധിക്കുക. . മസ്റ്ററിങ് സമയപരിധി അവസാനിക്കുന്ന നവംബർ 30 നകം ഓരോ താലൂക്കിലെയും അന്തിമ കണക്ക് ലഭ്യമാക്കും. തുടർന്നാകും തുടർനടപടികളിലേക്ക് കടക്കുക.
വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തവർക്കായാണ് മൊബൈൽ ആപ്പായ മേരാ കെ-വൈസി യിലൂടെ മസ്റ്ററിങ് ആരംഭിച്ചത്. നിലവിലെ കണക്കനുസരിച്ച് 56,000 ത്തിലധികം ആളുകൾ ഈ ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് പൂർത്തിയാക്കി. ചിലയിടങ്ങളിൽ ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് നടത്താൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നെങ്കിലും ആപ്പ് കൊണ്ടുവന്നത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം
0 Comments