വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിന്റെ മുൻവശം പൂർണമായും കത്തിനശിച്ചു. കാർ ഓടിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശി സനോജ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
രാവിലെ 8:30 ന് വെഞ്ഞാറമൂട് മൈലക്കുഴിയിൽ വച്ചാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചത്. മുൻവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് കാറോടിച്ചിരുന്ന സനോജിനെ വിവരമറിയിച്ചത്. വേഗത്തിൽ തീ ഉയർന്നതോടെ കാർ റോഡിൽ നിർത്തി സനോജ് ഇറങ്ങി ഓടിയതിനാൽ ആളപായം ഒഴിവായി. ആറ്റിങ്ങൽ ഉള്ള തന്റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നാട്ടുകാർ ശ്രമിച്ചിട്ട് തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പൊലീസ് അന്വേഷണവും മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനയും ആരംഭിച്ചു.
കാർ ഓടിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശി സനോജ് പരിക്കുകളില്ലാതെ രക്ഷപെട്ടു





0 Comments