/uploads/news/2571-IMG_20211215_105320.jpg
KERALA

സര്‍ക്കാര്‍ സ്കൂളുകളില്‍ ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം:ഔദ്യോഗിക ഉദ്ഘാടനം ഇന്ന്.


തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്ന, ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഓ​ൺ​ലൈ​ൻ​വ​ഴി ഇന്ന് നിർവഹിക്കും.കോഴിക്കോട് ബാലുശ്ശേരി ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം സംവിധാനം നടപ്പിലാക്കിയതിനെചൊല്ലി വിവാദം കനക്കുന്നതിനിടെയാണ് ഉദ്ഘാടനം. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓർഡിനേഷൻ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയർസെക്കണ്ടറി സ്കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്. എന്നാൽ ആൺകുട്ടികളുടെ വസ്ത്രധാരണ രീതി പെൺകുട്ടികളിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സംഘടനകൾ നിവേദനം നൽകുകയും ചെയ്തു. രക്ഷിതാക്കളുമായും വിദ്യാർഥികളുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സർക്കാർ ഉത്തരവില്ലാതെ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കാനും കോർഡിനേഷൻ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സ്കൂളുകളില്‍ ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം:ഔദ്യോഗിക ഉദ്ഘാടനം ഇന്ന്.

0 Comments

Leave a comment