/uploads/news/news_സില്‍വര്‍ലൈന്‍_ഉപേക്ഷിക്കുന്നു,_ഉദ്യോഗസ്..._1668858072_3432.png
KERALA

സില്‍വര്‍ലൈന്‍ ഉപേക്ഷിക്കുന്നു, ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും, കേന്ദ്രാനുമതിയോടെ മാത്രം തുടര്‍നടപടി


ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ കെ ​റെ​യി​ല്‍ പ​ദ്ധ​തി ത​ൽക്കാ​ല​ത്തേ​ക്ക് ഉ​പേ​ക്ഷി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. പദ്ധതിക്കെതിരായ വ്യാ​പ​ക എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണ് തീരുമാനം.

 

സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന ഏ​ജ​ന്‍​സി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ ഇ​ത് പു​തു​ക്കി ന​ല്‍​കാ​ന്‍ കെ ​റെ​യി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ഇ​നി തു​ട​രേ​ണ്ട​തി​ല്ലെ​ന്നായിരുന്നു സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. കേ​ന്ദ്ര അ​നു​മ​തി​യു​ണ്ടെ​ങ്കി​ല്‍ മാ​ത്രം ന​ട​പ​ടി​ക​ള്‍ തു​ട​രാ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

 

സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നത്തിനാ​യി നി​യോ​ഗി​ച്ച റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​ന്‍ തി​രി​ച്ചു​വി​ളി​ക്കും. 11 ജി​ല്ല​ക​ളി​ലാ​യി 205 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സാമൂഹിക ആഘാത പ​ഠ​നം ന​ട​ത്താ​നാ​യി നി​യോ​ഗി​ച്ചി​രു​ന്ന​ത്. അതേസമയം പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തെ കെ റെയിൽ വിരുദ്ധ സമരസമിതി സ്വാഗതം ചെയ്തു. സമരക്കാർക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്,

0 Comments

Leave a comment