തിരുവനന്തപുരം: കേരളാ പോലീസിന്റെ ഭാഗമായി കുടുംബശ്രീക്ക് പ്രത്യേക സംഘം രൂപീകരിക്കും. സ്ത്രീ കർമസേനയെന്നാണ് പേരിട്ടിരിക്കുന്നത്. തെരഞ്ഞെടുക്കുന്നവർക്ക് യൂണിഫോമും പരിശീലനവും നൽകും. ഡിജിപി അനിൽകാന്ത് പദ്ധതിയുടെ വിശദരേഖ തയ്യാറാക്കി. കേരളാ പോലീസിലെ അംഗങ്ങളായിട്ടല്ല, പകരം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പോലെ പ്രത്യേക വിഭാഗമായിട്ടാകും ഇവർ പ്രവർത്തിക്കുക.സമൂഹത്തിന്റെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീ പ്രവർത്തകരെ പോലീസിലും ഉപയോഗപ്പെടുത്തുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്നതിനാലാണ് കുടുംബശ്രീ പ്രവർത്തകരെ തന്നെ ഈ പദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്. പോലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീ സൗഹൃദമാക്കാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതി.
സ്ത്രീകർമസേന: കേരളാ പോലീസിന്റെ ഭാഗമായി കുടുംബശ്രീക്ക് പ്രത്യേക സംഘം രൂപീകരിക്കും





0 Comments