തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ നൽകുന്ന അപേക്ഷകളിൽ ഇനിമുതൽ ‘താഴ്മയായി’ എന്ന പദം ഉപയോഗിക്കരുതെന്ന് സർക്കാർ നിർദേശിച്ചു. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് നൽകുന്ന അപേക്ഷാഫോമുകളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്നത് ഒഴിവാക്കണം. പകരം ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് ഉപയോഗിക്കണം. ഉദ്യോഗസ്ഥ ഭരണ പരിഷ്കാരവകുപ്പ് ഇക്കാര്യത്തിൽ വകുപ്പ് തലവൻമാർക്ക് നിർദേശം നൽകി.
‘താഴ്മയായി അപേക്ഷിക്കുന്നു’ എന്നത് ഒഴിവാക്കണം. പകരം ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് ഉപയോഗിക്കണം.





0 Comments