തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ഇരയായി തങ്ങൾ കണ്ടിട്ടില്ലെന്ന് സി.പി.എം നേതാവ് ഇ.പി. ജയരാജൻ. തങ്ങൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിക്കെതിരെ ഒരു പരാതിയും തങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. തങ്ങൾ ഒരു കേസും കൊടുത്തിട്ടില്ല. ഇങ്ങോട്ട് വന്ന പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസുണ്ടായത്. ഒരു സർക്കാരെന്ന നിലയിൽ അതാണ് ചെയ്യേണ്ടത്. ഉമ്മൻ ചാണ്ടിയാണെങ്കിലും ഇതേ കാര്യമാണ് ചെയ്യുകയെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
പ്രശ്‌നത്തെ നോക്കിയാണ് തങ്ങൾ നിലപാട് സ്വീകരിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ വന്ന നടപടിയിൽ കോൺഗ്രസ് എതിർക്കുന്നതിലും ശക്തമായി ഇടതുപക്ഷം എതിർത്തു. രാഷ്ട്രീയ വിരോധം തീർക്കാൻ നിയമവ്യവസ്ഥയെയും കോടതിയേയും ഉപയോഗിക്കാൻ പാടില്ല. ഇക്കാര്യങ്ങൾ തെറ്റാണെന്ന് പറഞ്ഞ് ശക്തമായി നിന്ന പാർട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിൽ അഭിമാനംകൊള്ളുന്നു. ആ രാഷട്രീയം കോൺഗ്രസിന് ഇല്ലാതെ പോയല്ലോ. എല്ലാവർക്കും ഇല്ലാതെ പോയല്ലോ. മരിച്ചാലുണ്ടാകുന്ന വികാരം കാണുന്നവരല്ലേ നമ്മൾ. അങ്ങിനെയുള്ള വികാരങ്ങളിൽ എല്ലാവരും ഒന്നിച്ചു നിൽക്കുന്നതല്ലേ മനുഷ്യസംസ്‌കാരം. ആ രീതികളിൽ വ്യത്യസ്തമായ നിരീക്ഷണം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് തെറ്റായ രാഷ്ട്രീയത്തിന്റെയും അവർ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അപജയത്തിന്റെയും ഭാഗമാണ്'- ഇ.പി ജയരാജൻ പറഞ്ഞു.
'ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിൽ അഭിമാനംകൊള്ളുന്നു. ആ രാഷട്രീയം കോൺഗ്രസിന് ഇല്ലാതെ പോയല്ലോ.'





0 Comments