/uploads/news/2666-eiBOMNH98425.jpg
KERALA

13 രൂപയ്ക്ക് കുപ്പി വെള്ളവുമായി കേരള സർക്കാർ


തിരുവനന്തപുരം: കുപ്പിവെള്ള രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരള സർക്കാരിന്റെ ഹില്ലി അക്വാ പദ്ധതിയുടെ ഒരു ലിറ്റർ കുപ്പി വെള്ളം തയ്യാറാകുന്നു.ഇരുപത് രൂപയ്ക്ക് ലഭിക്കുന്ന വെള്ളം 13 രൂപയ്ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ അരുവിക്കരയിലെ പ്ളാന്റിൽ `ഹില്ലി അക്വായുടെ ഒരു ലിറ്റർ കുപ്പി വെള്ളത്തിന്റെ ഉത്പാദനവും വിപണനവും വർദ്ധിപ്പിക്കാൻ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനും അധികൃതരും നിർദേശിക്കുകയായിരുന്നു.തുടക്കത്തിൽ അരുവിക്കരയിൽ രണ്ട് ഷിഫ്റ്റുകളിലായി 57,600 ലിറ്റർ കുപ്പിവെള്ളം ഉത്പാദിപ്പിക്കും. തൊടുപുഴയിലും ഇതേ അളവിലേക്ക് ഉത്പാദനം വർധിപ്പിയ്ക്കാനാണ് തീരുമാനം. അവിടെനിന്ന് ഒരു ലിറ്റർ കുപ്പിവെള്ളം ഇപ്പോഴും വിൽക്കുന്നുണ്ട്. ഇതിനുപുറമേ, 500 മില്ലി ലിറ്ററിന്റെയും രണ്ട് ലിറ്ററിന്റെയും കുപ്പിവെള്ളവും വിപണിയിലെത്തും. ആലുവയിലും കോഴിക്കോട്ടും താമസിയാതെ പ്ളാന്റ് തുടങ്ങാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.

13 രൂപയ്ക്ക് കുപ്പി വെള്ളവുമായി കേരള സർക്കാർ

0 Comments

Leave a comment