/uploads/news/news_അലന്‍_ഷുഹൈബ്_ആത്മഹത്യക്ക്_ശ്രമിച്ചു,_നില..._1699443191_3260.png
KERALA

അലന്‍ ഷുഹൈബ് ആത്മഹത്യക്ക് ശ്രമിച്ചു, നില ഗുരുതരം


കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് ബോധരഹിതനായി ഫ്ളാറ്റിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ അലൻ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയോടെയാണ് കൊച്ചി ഇടച്ചിറയിലുള്ള ഫ്ലാറ്റിൽ വെച്ച് അലനെ അവശനിലയിൽ കണ്ടെത്തിയത്. അലൻ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ആത്മഹത്യ ശ്രമമാണെന്നാണ് പോലീസ് പറയുന്നത്. തന്നെ ഇവിടുത്തെ സിസ്റ്റമാണ് കൊല്ലുന്നതെന്ന് ആരോപിച്ച് അലൻ സുഹൃത്തുക്കൾക്ക് വാട്സ് ആപ്പിലൂടെ കത്തയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ താൻ ഈ സിസ്റ്റത്തിൻറെ ഇരയാണെന്നും വിചാരണ നീണ്ടുപോകുന്നത് കൊണ്ട് തനിക്ക് പരീക്ഷ എഴുതാൻ കഴിയുന്നില്ലന്നും സൂചിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.


യുഎപിഎ കേസിന് പിന്നാലെ പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ .അലനെതിരെ ധർമടം പൊലീസ് കേസെടുത്തിരുന്നു. ജാമ്യത്തിലിരിക്കെ പുതിയ ക്രിമിനൽ കേസിൽ പ്രതിയായത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അലൻറെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചില്ല.
.


 

'എസ്.എഫ്.ഐ കഴുകന്മാരെ പോലെയാണ്, സിസ്റ്റം തന്നെ തീവ്രവാദിയാക്കാൻ ശ്രമിച്ചു; അലൻ ഷുഹൈബിന്റെ വാട്സ് ആപ്പ് സന്ദേശം

0 Comments

Leave a comment