/uploads/news/news_എഐ_ക്യാമറ:_സര്‍ക്കാരിന്_തിരിച്ചടി,_കരാര്..._1687259247_2828.png
KERALA

എഐ ക്യാമറ: സര്‍ക്കാരിന് തിരിച്ചടി, കരാര്‍ കമ്പനികള്‍ക്ക് പണം നല്‍കുന്നത് ഹൈക്കോടതി തടഞ്ഞു


കൊച്ചി: സംസ്ഥാനത്തെ റോഡ് ഗതാഗത നിയമലംഘനം തടയാനായി സ്ഥാപിച്ച എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഹൈക്കോടതി. എ ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മുഴുവൻ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതോടൊപ്പം കരാർ കമ്പനികൾക്ക് പണം നൽകുന്നതും ഹൈക്കോടതി തടഞ്ഞു.

കാരാറുകാർക്ക് പണം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനി കോടതി ഇടപെടലോട് കൂടിയെ ചെയ്യാൻ സാധിക്കൂ. ഇതുപ്രകാരം ഇനി കരാറുകാർക്ക് പണം നൽകണമെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണം. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി പ്രാഥമിക നിരീക്ഷണം നടത്തി. വിഷയത്തിൽ പ്രതിപക്ഷത്തെ പ്രശംസിച്ച കോടതി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാർക്ക് അവസരം നൽകി.

 
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഹർജിയിലാണ് കോടതി നടപടി. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നെന്നും പൊതുപ്രവർത്തകർ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുന്നെന്നും കോടതി പറഞ്ഞു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം നൽകാനുള്ള അവസരം ഹർജിക്കാർക്ക് കോടതി നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

എ ഐ ക്യാമറയിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സർക്കാർ കോടികൾ അനാവശ്യമായി ചെലവഴിച്ചു, ഇഷ്ടക്കാർക്ക് കരാറുകൾ നൽകി തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. എ ഐ ക്യാമറ വാങ്ങുന്നത് സംബന്ധിച്ച ടെണ്ടർ സുതാര്യമല്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ അറിയിച്ചിരുന്നു.

'ടെണ്ടറിൽ നാല് കമ്പനികൾ പങ്കെടുത്തു. ഇതിൽ ഗുജറാത്ത് ഇൻഫോടെക് ലിമിറ്റഡെന്ന സ്ഥാപനം മതിയായ സാങ്കേതിക യോഗ്യത ഇല്ലെന്ന കാരണത്താൽ ഒഴിവാക്കപ്പെട്ടു. അവശേഷിച്ച മൂന്ന് കമ്പനികളിൽ നിന്നും എസ് ആർ ഐ ടിക്കാണ് കെൽട്രോൺ കരാർ നൽകിയത്'- വി ഡി സതീശൻ പറയുന്നു.

'അഴിമതി നടത്തുന്ന പണം ക്യാമറ വച്ച് സാധാരണക്കാരുടെ പോക്കറ്റിൽ നിന്നും എടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്ത് നടന്ന വലിയൊരു അഴിമതിയാണ് പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്'- വി ഡ സതീശൻ പറഞ്ഞു.

കാരാറുകാർക്ക് പണം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനി കോടതി ഇടപെടലോട് കൂടിയെ ചെയ്യാൻ സാധിക്കൂ. ഇതുപ്രകാരം ഇനി കരാറുകാർക്ക് പണം നൽകണമെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണം.

0 Comments

Leave a comment