തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ കടുത്ത നടപടിക്കൊരുങ്ങി കേരള സർവകലാശാല. പ്രിൻസിപ്പാളിനും വിദ്യാർഥികൾക്കുമെതിരെ നടപടിയെടുത്തേക്കും. പ്രിൻസിപ്പാളിന്റെ വിശദീകരണം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ.
പ്രിൻസിപ്പാൾ ജി.ജെ. ഷൈജുവിനെതിരെ കടുത്ത നടപടിയുണ്ടായേക്കും. ശനിയാഴ്ച സർവകലാശാല സിൻഡിക്കേറ്റ് യോഗം ചേരുമ്പോൾ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് മുമ്പാകെ ഹാജരാകാനാണ് പ്രിൻസിപ്പാളിന് നൽകിയ നിർദേശം. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും ആൾമാറാട്ടത്തിലും വിശദീകരണം നൽകണം.
യുയുസി ആയി തിരഞ്ഞെടുക്കപ്പെട്ട അനഘ രാജിവെച്ച ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നകാര്യവും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിക്കും. ഉടനെ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോയെന്ന കാര്യം യോഗം പരിഗണിക്കും. അനഘ സ്വമേധയാ ആണോ രാജിവെച്ചതെന്നും സിൻഡിക്കേറ്റ് പരിശോധിക്കും.
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം എസ്.എഫ്.ഐ ഏരിയാസെക്രട്ടറി വിശാഖിനെ ഉൾപ്പെടുത്തിയതാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വിവാദമായതോടെ ഏരിയാസെക്രട്ടറിയെ സംഘടനയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും എസ്.എഫ്.ഐ. പുറത്താക്കിയിരുന്നു.
പ്രിന്‍സിപ്പാള്‍ ജി.ജെ. ഷൈജുവിനെതിരെ കടുത്ത നടപടിയുണ്ടായേക്കും.





0 Comments