തിരുവനന്തപുരം: പഠനസഹായവും പഠനോപകരണങ്ങളും വിതരണം നടത്തി അവ സ്വീകരിക്കുന്ന കുട്ടികളുടെ ഫോട്ടോ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി വനിതാശിശു വികസന വകുപ്പ് ഉത്തരവ്.
സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സഹായ വിതരണം നടത്തി ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രചാരണം കുട്ടികളുടെ മാനസിക വളർച്ചയെയും വ്യക്തി വികാസത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ.
കുട്ടികളുടെ ആത്മാഭിമാനം, സ്വകാര്യത, സാമൂഹിക ജീവിതം എന്നിവ കണക്കിലെടുത്ത് ബാലനീതി നിയമപ്രകാരമാണ് ഉത്തരവ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ജില്ലാ കളക്ടർമാർ, ശിശു സംരക്ഷണ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള പ്രചാരണം നിരീക്ഷിക്കും.
ഇത്തരത്തിലുള്ള പ്രചാരണം കുട്ടികളുടെ മാനസിക വളർച്ചയെയും വ്യക്തി വികാസത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ.





0 Comments