തിരുവനന്തപുരം: ബസിൽ യാത്ര ചെയ്യുമ്പോൾ ചില്ലറയില്ലാത്തതിന്റെ പേരിൽ കണ്ടക്ടറുമായി തർക്കിക്കേണ്ടിവരില്ല. കെ.എസ്.ആർ.ടി.സി ബസിൽ ഫോൺപേയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ഇന്ന് നിലവിൽവന്നു. ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാൽ മതി. കെഎസ്ആർടിസിയും ഉപഭോക്തൃ സൗഹാർദ്ദ പാതയിലേക്ക് കടക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് രാവിലെ നിർവ്വഹിച്ചു.
ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാനാകും.





0 Comments