/uploads/news/news_കേരളത്തിലും_തമിഴ്നാട്ടിലും_അടുത്ത_അഞ്ച്_..._1645097108_702.jpg
KERALA

കേരളത്തിലും തമിഴ്നാട്ടിലും അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും തമിഴ്നാട്ടിലും  വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). വടക്കുകിഴക്കൻ കാറ്റ് തമിഴ്നാട് തീരം വഴി പ്രവേശിക്കുന്നതിനാൽ തമിഴ്നാടിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും ഐഎംഡി പ്രവചിക്കുന്നു.ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സാന്നിധ്യത്താല്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്.

കേരളത്തിലും തമിഴ്നാട്ടിലും അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0 Comments

Leave a comment