തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അതിഥി തൊഴിലാളികൾ പ്രതികളായത് 3,650 ക്രിമിനൽ കേസുകളിൽ. ഇക്കാര്യത്തിൽ നജീബ് കാന്തപുരം എം.എൽ.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകുകയായിരുന്നു.കൊവിഡിന്റെ പശ്ചാത്തലത്തിൽ 25,000ത്തോളം തൊഴിലാളികളെയാണ് തൊഴിൽ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. എന്നാൽ, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നിരവധിപ്പേർ തിരികെ വരികയായിരുന്നു. സ്വകാര്യ കരാറുകാരുടെ കീഴിൽ ജോലി ചെയ്തിരുന്നവർ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ ഇക്കാര്യം അറിയിച്ചിട്ടില്ല. നിലവിൽ സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തൊഴിൽവകുപ്പിന്റെ പക്കലില്ല.പോലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവുണ്ടെങ്കിലും കരാറുകാർ പലരും പാലിക്കാറില്ല. പോലീസ് സ്റ്റേഷനുകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ അടങ്ങുന്ന ഒരു രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും അതും നടക്കാറില്ല. പരിശോധനകൾ ഇല്ലാതായതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെന്ന വ്യാജേന കൊടും കുറ്റവാളികൾ പോലും വ്യാജ തിരിച്ചറിയൽ കാർഡുമായി കേരളത്തിൽ എത്തുന്നുണ്ട്. ഇവരുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴിൽ വകുപ്പ് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന അതിഥി ആപ്പ് ഇത് വരെ പ്രാവർത്തികമായിട്ടില്ല.
കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ അതിഥി തൊഴിലാളികള്‍ ക്രിമിനലുകളായത് 3650 കേസുകളിലെന്ന് മുഖ്യമന്ത്രി.





0 Comments