/uploads/news/news_കേരളത്തിൽ_പാലിന്_6_രൂപ_വർധിപ്പിക്കാൻ_തീര..._1669306477_9062.jpg
KERALA

കേരളത്തിൽ പാലിന് 6 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചപ്പോൾ തമിഴ്‌നാട് പാല്‍വില 3 രൂപ കുറച്ചു.


തിരുവനന്തപുരം: കേരളത്തിൽ ഡിസംബർ ഒന്നു മുതൽ പാൽവില ലിറ്ററിനു ആറു രൂപ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, തമിഴ്‌നാട് സര്‍ക്കാര്‍ പാല്‍ വില 3 രൂപ കുറച്ചു. പാൽ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കുമെന്ന ഡി.എം.കെ യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നവംബർ നാല് മുതലാണ് നടപ്പിലാക്കിയത്. തമിഴ്നാട്ടിൽ സംസ്ഥാന സർക്കാർ സഹകരണ കമ്പനിയായ ആവിൻ വഴിയാണ് പാൽ വിൽപന. ഡിസ്‌കൗണ്ട് കാര്‍ഡുകളും പാല്‍ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാല്‍ വില കുറച്ചപ്പോഴുണ്ടായ നഷ്ടം നികത്താന്‍ ആവിന്‍ കമ്പനിക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.

കേരളത്തിൽ വര്‍ദ്ധന നിലവില്‍ വരുന്നതോടെ പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കേരളം മാറും. വില കൂട്ടുന്നത് ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടിയെന്നാണ് മില്‍മയുടെ വാദം. എന്നാല്‍ നവംബര്‍ ഒന്നിന് ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 4 രൂപ വര്‍ദ്ധിച്ചിരുന്നു. ചാക്കൊന്നിന് വര്‍ദ്ധന 200 രൂപയായിരുന്നു.

 കാലിത്തീറ്റയ്ക്ക് വില വര്‍ദ്ധിപ്പിച്ച ശേഷം പാല്‍ വില വര്‍ദ്ധിപ്പിച്ചതുകൊണ്ട് കര്‍ഷകര്‍ക്ക് എങ്ങനെ നേട്ടമുണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്. വരവും ചെലവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്ന സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊണ്ടാണ് പാല്‍ വിലയും വര്‍ദ്ധിക്കുന്നത്. അരിയുടേയും പലവ്യജ്ഞനത്തിന്റേയും മാത്രമല്ല, സോപ്പിന്റേയും ബിസ്‌കറ്റിന്റേയും വരെ വില കുത്തനെ കയറിപോയത് കണ്ട് അന്ധാളിച്ചു നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം കൂനിന്മേല്‍ കുരുവെന്ന പോലെയായി പാല്‍വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം.

കേരളത്തിൽ ബസ് യാത്രാനിരക്ക് വർദ്ധിച്ചപ്പോഴും മലയാളികൾ മുഴുവൻ ഉറ്റുനോക്കിയത് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്കാണ്. കേരളത്തിലേതിൽ നിന്ന് നേരിയ കുറവ് മാത്രമാണ് തമിഴ്നാട്ടിലെ ഡീസൽ വില. എന്നാൽ തമിഴ്നാട്ടിൽ ബസ് നിരക്ക് കേരളത്തിലേതിന്റെ പകുതി മാത്രമാണ്. അഞ്ച് രൂപയാണ് ഓർഡിനറി ബസുകളുടെ മിനിമം നിരക്ക്. സ്ത്രീകൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ബസിൽ യാത്ര സൗജന്യവുമാണ്.

അതേസമയം, കേരളത്തിൽ വൈദ്യുതിക്ക് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഗാർഹിക ഉപഭോക്താക്കളിൽ കൂടുതൽപേർക്ക് ബാധകമാക്കാൻ വൈദ്യുതിബോർഡ് ആലോചന തുടങ്ങി. നടപ്പായാൽ രാത്രിയിലെ വൈദ്യുതോപയോഗത്തിന് 20 ശതമാനംവരെ കൂടുതൽ നിരക്ക് നൽകേണ്ടി വരും.

കേരളത്തിലേതിൽ നിന്ന് നേരിയ കുറവ് മാത്രമാണ് തമിഴ്നാട്ടിലെ ഡീസൽ വില. എന്നാൽ തമിഴ്നാട്ടിൽ ബസ് നിരക്ക് കേരളത്തിലേതിന്റെ പകുതി മാത്രമാണ്. അഞ്ച് രൂപയാണ് ഓർഡിനറി ബസുകളുടെ മിനിമം നിരക്ക്.

0 Comments

Leave a comment