മംഗലപുരം: ഒരു പെൻഷൻ പോലും ലഭിക്കാത്ത ബി.പി.എൽ വിഭാഗത്തിൽ പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച 1,000 രൂപയുടെ ധനസഹായം മംഗലപുരം ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്തു തുടങ്ങി. ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം പ്രസിഡന്റ് വേങ്ങോട് മധു നേരിട്ട് വീട്ടിൽ എത്തിയാണ് ധനസഹായ വിതരണം നിർവഹിച്ചത്. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ സി.ജയ്മോൻ, എസ്.സുധീഷ് ലാൽ, കെ.ഗോപി നാഥൻ, എം.ഷാനവാസ് എന്നിവർ പങ്കെടുത്തു.
കോവിഡ് പശ്ചാത്തലത്തിൽ ബി.പി.എൽ വിഭാഗക്കാർക്കുള്ള 1000 രൂപ ധനസഹായം വിതരണം തുടങ്ങി





0 Comments