തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതിതേടി ദയാബായി നടത്തുന്ന സമരം യുഡിഎഫ് ഏറ്റെടുക്കുന്നു. നിരാഹാരസമരം തുടരുന്ന ദയാബായിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി യുഡിഎഫ് നേതാക്കൾ കണ്ടു. സമരത്തിന് പൂർണ പിന്തുണ നൽകാൻ യുഡിഎഫ് തീരുമാനിച്ചതായി ദയാബായിയെ ആശുപത്രിയിലെത്തി കണ്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദേശീയ തലത്തിൽ അറിയപ്പെടുന്ന 82 വയസുള്ള ദയാബായി സെക്രട്ടറിയേറ്റിന് മുന്നിൽ വെയിലും മഴയുംകൊണ്ട് നടത്തുന്ന സമരത്തെ കാണാതിരിക്കാൻ സർക്കാരിന് എങ്ങനെ കഴിയുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എൻഡോസൾഫാൻ ഇരകളോടും ദയാബായിയോടുമുള്ള ക്രൂരമായ അവഗണനയാണ് ഇത്. ദയാബായി ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചുനൽകാൻ സർക്കാരിന് യാതൊരു തടസവുമില്ല. എന്നാൽ ദൗർഭാഗ്യവശാൽ അവരുമായി മന്ത്രിമാർ നടത്തിയ ചർച്ചയ്ക്ക് വിരുദ്ധമായിട്ടാണ് രേഖമൂലമുള്ള മറുപടി പോലും പുറത്തിറങ്ങിയത്. വിഷയത്തിൽ മന്ത്രിമാരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഒട്ടും പ്രവർത്തിക്കാത്ത സർക്കാരെന്ന ചീത്തപ്പേരിലേക്കാണ് സർക്കാർ പോകുന്നത്. സമരംതുടങ്ങി 16 ദിവസത്തിന് ശേഷമാണ് മന്ത്രിമാർ പോലും ദയാബായിയെ കാണാൻ വന്നത്. വളരെ എളുപ്പത്തിൽ പരിഹാരം കാണാവുന്ന പ്രശ്‌നമേ ഇവിടെയുള്ളു. വലിയ സാമ്പത്തിക ബാധ്യതയൊന്നും സർക്കാരിന് ഇക്കാര്യത്തിൽ വരില്ല. ഇതെല്ലാം ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുമായി വിഷയം സംസാരിക്കുമെന്നും മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചതായുള്ള കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട സമരപരിപാടികൾ ഉൾപ്പെടെ യുഡിഎഫ് കൺവീനർ പിന്നീട് വിശദീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരകളോടും ദയാബായിയോടുമുള്ള ക്രൂരമായ അവഗണ





0 Comments