/uploads/news/news_പഞ്ചായത്ത്_ഓഫീസില്‍_തോക്കുമായി_യുവാവ്:_ഗ..._1676979720_404.png
KERALA

പഞ്ചായത്തോഫീസില്‍ തോക്കുമായി യുവാവ്: ഗേറ്റ് പൂട്ടി, പോലീസെത്തി കസ്റ്റഡിയിലെടുത്തു


തിരുവനന്തപുരം: വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തോക്കുമായെത്തിയ യുവാവ് ജീവനക്കാരെ അകത്തിട്ട് ഗേറ്റ് പൂട്ടി. വെങ്ങാനൂര്‍ സ്വദേശി മുരുകനാണ് എയര്‍ ഗണ്ണുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുരുകന്റെ വീടിന് സമീപത്തെ കനാല്‍ വെള്ളം തുറന്നു വിടാന്‍ കഴിയാത്ത പഞ്ചായത്തും, വില്ലേജ് ഓഫീസും അടച്ചു പൂട്ടുക എന്ന പ്ലക്കാര്‍ഡ് കയ്യിലേന്തിയാണ് യുവാവെത്തിയത്. പല തവണ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്ന് യുവാവ് ആരോപിച്ചു.

കനാല്‍ വെള്ളം രണ്ടു വര്‍ഷമായി ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഉള്‍പ്പടെ ബുദ്ധിമുട്ടിലാണെന്ന് മുരുകന്‍ പറയുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയ യുവാവ് ഗേറ്റ് ഹെല്‍മെറ്റ് ലോക്ക് ഉപയോഗിച്ച് പൂട്ടി. ഇതോടെ മണിക്കൂറോളം ജീവനക്കാരും മിനി സ്റ്റേഷന്‍ ഓഫീസില്‍ എത്തിയവരും ഭീതിയിലായി.

സംഭവമറിഞ്ഞു ബാലരാമപുരം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അരയില്‍ നിന്ന് എയര്‍ഗണ്‍ പൊലീസ് പിടിച്ചെടുത്തു.

മുരുകന്റെ വീടിന് സമീപത്തെ കനാല്‍ വെള്ളം തുറന്നു വിടാന്‍ കഴിയാത്ത പഞ്ചായത്തും, വില്ലേജ് ഓഫീസും അടച്ചു പൂട്ടുക എന്ന പ്ലക്കാര്‍ഡ് കയ്യിലേന്തിയാണ് യുവാവെത്തിയത്.

0 Comments

Leave a comment