https://kazhakuttom.net/images/news/news.jpg
KERALA

പോത്തൻകോട് കടുത്ത ജാഗ്രതയിൽ പോലീസും പഞ്ചായത്തും


പോത്തൻകോട്: കോവിഡ് 19 വൈറസ് സമൂഹ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി പ്രധാന മന്ത്രിയുടെ ആഹ്വാന പ്രകാരം ഇന്ത്യ മുഴുവൻ നടപ്പാക്കിയ ജനത കർഫ്യു പോത്തൻകോട് പൂർണ്ണം. പ്രധാനമന്ത്രിയുടെ നിർദ്ദേശം ഏറ്റെടുത്ത ജനങ്ങൾ പൂർണ്ണമായും നടപ്പാക്കി. സാധാരണ ഗതിയിൽ സാമാന്യം തിരക്കേറിയ ജംങ്ഷനായ പോത്തൻകോട് ഇന്നലെ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിടന്നു. വാഹനങ്ങൾ ഒന്നും ഓടിയില്ല. കർഫ്യുവിന് മുന്നോടിയായി പോലീസും പഞ്ചായത്തും കടുത്ത സുരക്ഷ ഒരുക്കിയിരുന്നു. ആരും തന്നെ വീട് വിട്ട് പുറത്ത് ഇറങ്ങിയില്ല. പോത്തൻകോട് പ്രദേശം ശാന്തമായിരുന്നു. വാവറ അമ്പലത്തിന് സമീപം ഇറച്ചി വെട്ടുന്ന കട തുറന്നിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്ത് എത്തി കട അടപ്പിക്കുകയായിരുന്നു.

പോത്തൻകോട് കടുത്ത ജാഗ്രതയിൽ പോലീസും പഞ്ചായത്തും

0 Comments

Leave a comment