/uploads/news/news_പ്രധാനമന്ത്രിയുടെ_പി.എം_സ്വനിധി_പ്രൈസ്_പ..._1721360182_6894.jpg
KERALA

പ്രധാനമന്ത്രിയുടെ പി.എം സ്വനിധി പ്രൈസ് പുരസ്കാരം 2023 - 24 തിരുവനന്തപുരം നഗരസഭയ്ക്ക്


തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തിക പങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം നഗരസഭ മികവ് തെളിയിച്ചു.

ഇന്ന് ഡൽഹി സ്റ്റെയിൻ ഓഡിറ്റോറിയം ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രി മനോഹർ ലാൽ ഘട്ടറിൽ നിന്നും തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ അവാർഡ് ഏറ്റ് വാങ്ങി. 

കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനം  തിരുവനന്തപുരം നഗരസഭയാണ്. ഇരട്ടിമധുരമായി NLUM പദ്ധതി നിർവഹണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയത് കേരളമാണ്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മൂന്നാം സ്ഥാനം നേടിയാണ് തിരുവനന്തപുരം നഗരസഭ മികവ് തെളിയിച്ചത്

0 Comments

Leave a comment