/uploads/news/2367-IMG_20210914_235433.jpg
KERALA

പൗരത്വനിയമം നടപ്പാക്കില്ലെന്നുപറഞ്ഞാൽ നടപ്പാക്കില്ലെന്നുതന്നെയാണ്-മുഖ്യമന്ത്രി.


കോഴിക്കോട്​: പൗരത്വനിയമം സംസ്​ഥാനത്ത്​ നടപ്പാക്കില്ലെന്നുപറഞ്ഞാൽ നടപ്പാക്കില്ലെന്നുതന്നെയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേ​ന്ദ്രസർക്കാർ നടപ്പാക്കുന്ന നിയമം ഒരു സംസ്​ഥാനത്തുമാത്രം നടപ്പാക്കാതിരിക്കാനാകുമോയെന്ന സംശയം ചിലർക്കുണ്ടായിരുന്നുവെന്നും മുൻ മന്ത്രി പി.എം. അബൂബക്കർ അനുസ്​മരണ സമ്മേളനം ഓൺലൈൻ വഴി ഉദ്​ഘാടനം ​ചെയ്​ത്​ മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തെ പൗരത്വം മതാടിസ്​ഥാനത്തിൽ നൽകാനുള്ള നീക്കം നടന്നപ്പോൾ വേറിട്ട ശബ്​ദമുയർത്താൻ കേരളത്തിന്​ കഴിഞ്ഞു. പല എതിർശബ്​ദങ്ങളെയും ഇല്ലാതാക്കാനും മതനിരപേക്ഷത തകർക്കാനുമുള്ള ശ്രമം നടക്കുന്നുണ്ട്​. പി.എം. അബൂബക്കർ മതനിരപേക്ഷതക്കുവേണ്ടി വിട്ടുവീഴ്​ചയില്ലാത്ത സമീപനമെടുത്തിരുന്നു. മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വർഗീയശക്തികളെ അകറ്റിനിർത്തണമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്​തു. ഒരു വിഭാഗം ആളുകൾ വീരശൂരപരാക്രമി എന്നു വിശേഷിപ്പിച്ച സവർക്കർ മാപ്പ് എഴുതിനൽകിയത് ജയിലിൽ കിടക്കാൻ പ്രയാസമുള്ളതിനാലാണ്. എന്നാൽ, പി.എം. അബൂബക്കർ അടിയന്തരാവസ്​ഥക്കാലത്ത്​ ചാഞ്ചല്യമില്ലാതെ ജയിൽവാസം അനുഷ്​ഠിച്ചെന്നു മുഖ്യമന്ത്രി അനുസ്​മരിച്ചു.പി.എം. അബൂബക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച യോഗത്തിൽ തുറമുഖമന്ത്രി അഹമ്മദ്​ ദേവർ കോവിൽ അനുസ്​മരണ പ്രഭാഷണം നടത്തി. പൊതുമരാമത്ത്​ മന്ത്രിയെന്ന നിലയിൽ കോഴിക്കോടി​ന്റെ മുഖച്ഛായ മാറ്റാൻ പി.എം. അബൂബക്കർ ശ്രമിച്ചിരുന്നതായി അഹമ്മദ്​ ദേവർ കോവിൽ പറഞ്ഞു.

പൗരത്വനിയമം നടപ്പാക്കില്ലെന്നുപറഞ്ഞാൽ നടപ്പാക്കില്ലെന്നുതന്നെയാണ്-മുഖ്യമന്ത്രി.

0 Comments

Leave a comment