/uploads/news/news_ഫയൽ_തീർപ്പാക്കൽ_യജ്ഞം_എങ്ങുമെത്തിയില്ല,_..._1665227526_8662.png
KERALA

ഫയൽ തീർപ്പാക്കൽ യജ്ഞം എങ്ങുമെത്തിയില്ല, സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകൾ


മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം എങ്ങുമെത്താതെ പോയി. സെക്രട്ടേറിയേറ്റില്‍ മാത്രം കെട്ടികിടക്കുന്നത് 2 ലക്ഷം ഫയലുകള്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനമായിരുന്നു ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം.

സെപ്റ്റംബര്‍ 30 നുള്ളില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കെട്ടി കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഒന്ന് രണ്ട് അവധി ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്ന് പ്രവര്‍ത്തിച്ച് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തിയിരുന്നു എങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല എന്നാണ് കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പാണ് കെട്ടികിടക്കുന്ന ഫയലിന്റെ കണക്കുകള്‍ ക്രോഡീകരിക്കുന്നത്. 2 മാസം മുമ്പു വരെയുള്ള കണക്കുകള്‍ ഇവിടെ നിന്ന് ലഭിക്കും.

കെട്ടി കിടക്കുന്ന ഫയലുകള്‍ സംബന്ധിച്ച കണക്കുകള്‍ മാര്‍ച്ച് 2022 വരെ മാത്രമേ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരവകുപ്പില്‍ ക്രോഡീകരിച്ചിട്ടുള്ളു എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി.

ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടി കിടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരായ വീണ ജോര്‍ജ് , വി.ശിവന്‍കുട്ടി, കെ.രാജന്‍, എം.ബി രാജേഷ് എന്നിവരുടെ വകുപ്പുകളിലാണ്.

വകുപ്പ്, കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം ചുവടെ ;

1. പൊതുഭരണം – 15407

2. ആഭ്യന്തരം – 14314

3. പി ആര്‍ ഡി – 4368

4. ഐ റ്റി – 5212

5. ആരോഗ്യം – 17313

6. തദ്ദേശ സ്വയംഭരണം – 18415

7. വിദ്യാഭ്യാസം – 15 237

8. ഉന്നത വിദ്യാഭ്യാസം – 6456

9. വനം – 5310

10. റവന്യു -16714

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം എങ്ങുമെത്താതെ പോയി

0 Comments

Leave a comment