/uploads/news/news_ഭിന്നശേഷിക്കാർക്കായി_കേരള_സാങ്കേതിക_സർവക..._1674659289_4421.jpg
KERALA

ഭിന്നശേഷിക്കാർക്കായി കേരള സാങ്കേതിക സർവകലാശാലയുമായി സഹകരിച്ച് ആക്സിയ ടെക്‌നോളജീസിന്റെ പ്ലേസ്മെന്റ് ഡ്രൈവ്


തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിവിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് ഡ്രൈവ് ഒരുക്കി ടെക്‌നോപാർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആക്സിയ ടെക്‌നോളജീസ്. കേരള സാങ്കേതിക സർവകലാശാലയുമായി ചേർന്നാണ് പ്ലേസ്മെന്റ് ഡ്രൈവ് നടത്തിയത്. മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വെച്ച് നടന്ന ചടങ്ങിൽ കെ.ടി.യു വൈസ് ചാൻസലർ ഡോ. സിസ തോമസ് പ്ലേസ്മെന്റ് ഡ്രൈവ് ലോഞ്ച് ചെയ്തു.

സാങ്കേതിക സർവകലാശാലക്ക് കീഴിലുള്ള ഏത് കോളേജിലും പഠിക്കുന്ന അവസാന വർഷ ബി.ടെക്ക്, എം.ടെക്ക്, എം.സി.എ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാനുള്ള യോഗ്യത. എല്ലാ വ്യത്യസ്തതകളെയും ഉൾക്കൊള്ളുന്ന ഒരു തൊഴിൽ സംസ്കാരമാണ് ആക്സിയ ടെക്‌നോളജീസിന്റേത്. നിലവിൽ ഏതാനും ഭിന്നശേഷിക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. കഴിവും നൈപുണ്യവും മാത്രം കണക്കിലെടുത്താണ് കമ്പനി ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. കൂടാതെ എല്ലാ ഉദ്യോഗാർത്ഥികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. സാങ്കേതിക രംഗത്ത് എല്ലാവർക്കും തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ആക്സിയ ടെക്‌നോളജീസിനു ലോകത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങൾക്ക് മാത്രം കിട്ടുന്ന 'ഗ്രേറ്റ് പ്ലേസ് റ്റു വർക്ക് ' അംഗീകാരം  ലഭിച്ചിരുന്നു.

ഭിന്നശേഷി സൗഹൃദപരമായുള്ള കാര്യങ്ങൾ ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇത്തരം അവസരങ്ങൾ ഈ കുട്ടികൾക്കായി നൽകുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇനിയും സമാനമായ അവസരങ്ങൾ കുട്ടികൾക്ക്‌ ഒരുക്കുവാൻ അക്കാദമിയും സംരംഭകങ്ങളും ഒരുമിച്ചു  പ്രവർത്തിക്കുവാൻ തയ്യാറാകണമെന്നും കെ.ടി.യു വൈസ് ചാൻസലർ ഡോ. സിസ തോമസ് പറഞ്ഞു.

ഓരോ ഉദ്യോഗാർത്ഥിയും വ്യത്യസ്തരാണെന്നും അവർക്കെല്ലാം അവരവരുടേത് മാത്രമായ കഴിവുകളുണ്ടെന്നും ആക്സിയ ടെക്‌നോളജീസിന്റെ സ്ഥാപക സി.ഇ.ഒ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്ലേസ്മെന്റ് ഡ്രൈവെന്നും അദ്ദേഹം വ്യക്തമാക്കി.

നിഷിന്റെ അക്കാഡമിക് പ്രോഗ്രാംസ് പ്രിൻസിപ്പൽ ഡോ. സുജ.കെ.കുന്നത്ത്, മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ്ങ് ട്രഷറർ റവ. ഫാദർ ജോൺ വർഗീസ് പളനിൽ കുന്നത്തിൽ, പ്രിൻസിപ്പൽ ഡോ. എബ്രഹാം.ടി.മാത്യു, കെ.ടി.യു  ഇൻഡസ്ട്രി അറ്റാച്ച്മെന്റ്റ് സെൽ  കോർഡിനേറ്റർ അരുൺ അലക്സ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സാങ്കേതിക രംഗത്ത് എല്ലാവർക്കും തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ആക്സിയ ടെക്‌നോളജീസിനു ലോകത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങൾക്ക് മാത്രം കിട്ടുന്ന 'ഗ്രേറ്റ് പ്ലേസ് റ്റു വർക്ക് ' അംഗീകാരം ലഭിച്ചിരുന്നു.

0 Comments

Leave a comment