തിരുവനന്തപുരം: കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൻസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കായി സൗജന്യ നേത്ര പരിശോധന പദ്ധതിക്ക് തുടക്കമിട്ടു. ശ്രീനേത്ര കണ്ണശുപത്രിയുമായി സഹകരിച്ചു നടത്തുന്ന പദ്ധതി ആദ്യ ഘട്ടം എന്ന നിലക്ക് ആഗസ്റ്റ് മാസം മുപ്പത് വരെ അംഗങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും.അംഗത്തിനുൾപ്പടെ കുടുംബത്തിലെ നാലുപേർക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്ന തരത്തിൽ ആണ് പദ്ധതി ആത്രണം ചെയ്തിട്ടുള്ളത്. കണ്ണിലെ പ്രഷർ,തിമിര നിർണ്ണയം,പ്രമേഹം മൂലമുള്ള കാഴ്ച വൈകല്യം എന്നിവയും കണ്ണട ആവശ്യം വന്നാൽ പ്രത്യേക കിഴിവും അംഗങ്ങൾക്ക് ലഭിക്കും.ഇതോടൊപ്പം രണ്ടാം ഘട്ടമായി സൗജന്യ ഹൃദ്രോഗ പരിശോധനയും അംഗങ്ങൾക്ക് ലഭ്യമാക്കുമെന്നു ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ പറഞ്ഞു.കൂടാതെ വരും ദിവസങ്ങളിൽ ക്ഷേമ നിധി, ഇൻഷുറൻസ് എന്നിവ എല്ലാ അംഗങ്ങളിലേക്കും എത്തിക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഓരോന്നിനും സബ് കമ്മിറ്റികൾ രൂപീകരിച്ചു
2023 ലേക്കുള്ള അംഗത്വം പുതുക്കൽ അംഗത്വം ക്യാമ്പയിൻ എന്നിവയ്ക്ക് ഒക്ടോബറിൽ തുടക്കമിടും എന്നും ഈ കാലയളവിൽ കേന്ദ്ര സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും കെ ആർ എം യു ട്രേഡ് യൂണിയൻ സംസ്ഥാന ട്രഷറർ ഡി റ്റി രാഗീഷ് രാജ യോഗത്തിൽ പറഞ്ഞു. കെ ആർ എം യു ട്രേഡ് യൂണിയൻ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷെരീഫ് എം ജോർജ്,കമ്മിറ്റി അംഗങ്ങളായ നിഖിൽ പ്രദീപ്,ഷിജി ശിവ,മലയിൻകീഴ് ബിജുകുമാർ, സന്തോഷ്,സതീഷ് കമ്മത്, മോഹൻദാസ്,ഡോ.പ്രേം കുമാർ,മനോജ്,അനിൽ വേലപ്പൻ,ബിവിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.
കെ ആർ എം യു അംഗങ്ങൾക്ക് സൗജന്യ നേത്ര പരിശോധന പദ്ധതിക്ക് തുടക്കമായി





0 Comments