/uploads/news/news_മുഖ്യമന്ത്രിയുടെ_സുരക്ഷക്കായി_ഒന്നരക്കോട..._1684324826_3960.png
KERALA

മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഒന്നരക്കോടി മുടക്കി കുഴിബോംബ് ഡിറ്റക്റ്റര്‍ വാങ്ങുന്നു


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ ശക്തമായ സുരക്ഷ ഒരുക്കുന്നതിൻെ ഭാഗമായി സർക്കാർ ഒന്നരക്കോടി മുടക്കി കുഴിംബോംബ് ഡിറ്റക്‌റർ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ വടക്കൻ കേരളത്തിലെ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കുമ്പോൾ സുരക്ഷാ ഉറപ്പാക്കാനാണു  കുഴിബോംബ് ഡിറ്റക്റ്റർ വാങ്ങിക്കുന്നത്.

ആന്റി മൈൻ ഡിറ്റക്റ്റർ ഫോർ കൗണ്ടർ ഇൻസർജൻസി ഓപ്പറേഷൻസ് ഫോർ ഓൾ റൗണ്ട് പ്രൊട്ടക്ഷൻ എന്ന കവചിത വാഹനം വാങ്ങുന്നതിനാണ് ഒന്നരക്കോടി ചിലവാക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നേരിടാൻ കേന്ദ്രം വിവിധ സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫണ്ട് കേരളത്തിനും ലഭിക്കുന്നുണ്ട്. ഇതൽ നിന്നാണ് കുഴിബോംബ് ഡിറ്റക്റ്റർ വാങ്ങിക്കുന്നത്.

പത്ത് സീറ്റുള്ള ബി എസ് ഫോർ വെഹിക്കിൾ ആണ് മൈൻ ഡിറ്റക്റ്റർ , ഇതിന്റെ എ്ഞ്ചിൻ കപ്പാസിററി 6000 സി സി യാണ്, കുഴിബോംബുകൾ കണ്ടുപിടിക്കുന്നതിനുള്ള സെൻസറുകളടക്കം ഈ വണ്ടിയിൽ ഘടിപ്പിച്ചിട്ടുണ്ട്. 42 മി മീറ്റർ കനമുള്ള ബുളളറ്റ് പ്രൂഫ് ഗ്‌ളാസുകൊണ്ട് നിർമിച്ച വിൻഡോകൾ, ആക്രമണ കാരികളെ  തകർക്കാൻ പത്ത്  ഫയറിംഗ് പോയിന്റുകൾ എന്നിവയും കുഴിബോംബ് ഡിറ്റക്റ്ററിൽ ഉണ്ട്.

ആന്റി മൈൻ ഡിറ്റക്റ്റർ ഫോർ കൗണ്ടർ ഇൻസർജൻസി ഓപ്പറേഷൻസ് ഫോർ ഓൾ റൗണ്ട് പ്രൊട്ടക്ഷൻ എന്ന കവചിത വാഹനം വാങ്ങുന്നതിനാണ് ഒന്നരക്കോടി ചിലവാക്കുന്നത്

0 Comments

Leave a comment